കേരഫെഡ് എംഡിയായി രവികുമാറിനെ നിയമിച്ചത് അന്വേഷണ റിപ്പോര്‍ട്ട് മറച്ചുവെച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 23, 2020

കേരഫെഡ് എംഡിയായി രവികുമാറിനെ നിയമിച്ചത് അന്വേഷണ റിപ്പോര്‍ട്ട് മറച്ചുവെച്ച്

കോഴിക്കോട്: കേരഫെഡിന്റെ എംഡിയായി എൻ.രവികുമാറിനെ കൃഷി വകുപ്പ് നിയമിച്ചത് അദ്ദേഹത്തിനെതിരായ അന്വേഷണ റിപ്പോർട്ട് മറച്ചുവെച്ചുകൊണ്ട്. പ്രോജക്ട് ഡയറക്ടറായിരുന്ന കാലയളവിൽ കോഴിക്കോട് നടുവണ്ണൂരിലെ ഫാക്ടറിയിൽ തേങ്ങാപ്പൊടി യൂണിറ്റിനായി 2.85 കോടി മുടക്കി നഷ്ടം വരുത്തി എന്ന റിപ്പോർട്ടാണ് കൃഷി വകുപ്പ് പൂഴ്ത്തിയത്. 2005ൽ കേരഫെഡിൽ പ്രോജക്ട് ഡയറക്ടറായിരിക്കെ തേങ്ങാപ്പൊടി ഉൽപാദന യന്ത്രം വാങ്ങി ഉപയോഗിക്കാനാകാതെ 2.85 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. രവികുമാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പലിശയടക്കം ഈ തുക ഈടാക്കണമെന്ന റിപ്പോർട്ട് സംസ്ഥാന ധനകാര്യപരിശോധന വിഭാഗം സർക്കാരിന് നൽകി. എന്നാൽ റിപ്പോർട്ടിൽ കൃഷി വകുപ്പ് ഒരു നടപടിയും എടുത്തിരുന്നില്ല. അന്വേഷണ റപ്പോർട്ട് മറച്ചുവെച്ചാണ് രവികുമാറിനെ കേരഫെഡ് എംഡിയായി കൃഷി വകുപ്പ് നിയമിക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തുന്നവർ വിജിലൻസ് ക്ലിയറൻസ് വാങ്ങിയിരിക്കണമെന്നിരിക്കെ രവികുമാറിൽനിന്ന് സത്യപ്രസ്താവന വാങ്ങി ആ ചട്ടവും അട്ടിമറിച്ചു. പിന്നീട് എംഡിയായി നിയമിക്കപ്പെട്ടതിന് ശേഷം 2019ൽ കോഴിക്കോട് നടുവണ്ണൂരിലെ ഫാക്ടറിയിൽ ബോയിലർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ പരാതി ഉയരുന്നത്. വിപണിയിൽ 16 ലക്ഷം രൂപ വിലമതിക്കുന്ന ബോയിലർ 30,26,000 രൂപ നൽകി കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങിയെന്നാണ് പരാതി. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ ടെണ്ടർ വിളിക്കണമെന്നിരിക്കെയാണ് എംഡി നേരിട്ട് ടെണ്ടർ വിളിക്കാതെ ഇടപാടുറപ്പിച്ചത്. അതേ സമയം താൻ കേരഫെഡിലില്ലായിരുന്ന സമയത്തെ നഷ്ടങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അന്നത്തെ മാനേജിങ് ഡയറക്ടർ അടക്കമുള്ളവരാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടതെന്നും എൻ.രവികുമാർ പ്രതികരിച്ചു. Content Highlights: Controversy over appointment of KERAFED MD


from mathrubhumi.latestnews.rssfeed https://ift.tt/2ErU1SQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages