ലൈഫ് മിഷനില്‍ കൈക്കൂലിയാണോ കമ്മീഷനാണോ എന്ന് സിബിഐ പറയും ; സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ അഞ്ചാമത്തെ കേന്ദ്ര ഏജന്‍സി ; തടയാന്‍ നിയമോപദേശം തേടി സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 25, 2020

ലൈഫ് മിഷനില്‍ കൈക്കൂലിയാണോ കമ്മീഷനാണോ എന്ന് സിബിഐ പറയും ; സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ അഞ്ചാമത്തെ കേന്ദ്ര ഏജന്‍സി ; തടയാന്‍ നിയമോപദേശം തേടി സര്‍ക്കാര്‍

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണത്തില്‍ സി.ബി.ഐ. കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചാമത്തെ കേന്ദ്ര ഏജന്‍സിയുമെത്തിയതോടെ പ്രതിരോധത്തിലായ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയെ തടയാന്‍ കഴിയുമോ എന്നു നിയമോപദേശം തേടുന്നു. സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണത്തിനു വിട്ട വിഷയം സി.ബി.ഐ. ഏറ്റെടുക്കുന്നതിനെതിരേ െലെഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ മുഖേന ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന.

കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐയ്ക്കും ലഭിച്ച ഒരുകൂട്ടം പരാതികളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഗൂഢാലോചനക്കുറ്റവുമാണു ചുമത്തിയത്. യു.എ.ഇ. റെഡ് ക്രസന്റ് നല്‍കിയ പണമുപയോഗിച്ച് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയവും ആശുപത്രിയും നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച യൂണിടാക്, സെയ്ന്‍ വെഞ്ച്വേഴ്സ് കമ്പനിയുടമകള്‍ ഒന്നും രണ്ടും പ്രതികളാകഒമെന്നാണു വിവരം.

തുടര്‍ നടപടിയായി കൊച്ചിയില്‍ രണ്ടിടത്ത് റെയ്ഡ് നടത്തി. 20 കോടി രൂപയുടെ കരാറിനു കമ്മിഷനായി നാലരക്കോടി രൂപ നല്‍കിയതായി യൂണിടാക് കമ്പനി ഉടമ എന്‍.ഐ.എയ്ക്കു മൊഴി നല്‍കിയിരുന്നു. അതില്‍ 3.80 കോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിനും 52 ലക്ഷം രൂപ സ്വപ്ന സുരേഷിനും പി.എസ്. സരിത്തിനുമാണു നല്‍കിയതെന്നാണു മൊഴി. അതേസമയം, തിരുവനന്തപുരത്തു സ്വപ്നയുടെ ലോക്കറില്‍നിന്നു കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍നിന്നുള്ളതാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇക്കാര്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. കൈക്കൂലിപ്പണമെന്ന് ആരോപിച്ചാണ് അഴിമതി നിരോധന പ്രകാരം സംസ്ഥാന വിജിലന്‍സ് കേസെടുത്തത്. കമ്മിഷന്‍, െകെക്കൂലി, സ്വര്‍ണക്കടത്ത് ലാഭം എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ കുരുക്കഴിക്കേണ്ടതു സി.ബി.ഐയാണ്.

ഏതെങ്കിലും വിദേശ ഏജന്‍സിയില്‍നിന്നു നിയമാനുസൃത അനുമതിയില്ലാതെ ഏതെങ്കിലും വ്യക്തിക്കോ രാഷ്ര്ടീയപാര്‍ട്ടിക്കോ സംഘടനയ്ക്കോ സാമ്പത്തികസഹായം സ്വീകരിക്കാനാകില്ല. കേസ് രാഷ്ര്ടീയ പ്രേരിതമാണെന്നും പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ താറടിച്ചു കാണിക്കുകയാണെന്നുമാണു സര്‍ക്കാരിന്റെ വാദം. സന്നദ്ധ സംഘടനകളില്‍നിന്നു സഹായം സ്വീകരിക്കുമ്പോഴുള്ള എല്ലാ നടപടിക്രമവും പാലിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടും. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയുടമകളും മുന്‍കൂര്‍ ജാമ്യത്തിനു നീക്കം തുടങ്ങിയെന്നാണു വിവരം.

ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷന്‍ 5 പ്രകാരം ഏതു കേസും കേന്ദ്ര ഏജസികള്‍ക്ക് ഏറ്റെടുക്കാമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. വിദേശ സംഭാവന നിയന്ത്രണച്ചട്ടം പ്രകാരമാണെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



from mangalam.com https://ift.tt/3i5sjcc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages