കോട്ടയത്ത് മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്ന അച്ഛന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 3, 2020

കോട്ടയത്ത് മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്ന അച്ഛന്‍ മരിച്ചു

കറുകച്ചാല്‍: മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്ന് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. ശാന്തിപുരം റൈട്ടന്‍കുന്ന് ചക്കുങ്കല്‍ ജോണ്‍ തോമസ് ( കൊച്ചുട്ടി -65 ) ആണ് മരിച്ചത്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജോസി ജോണിനെ ( 37 ) കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു.

റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന ഇരുവൃക്കകളും തകരാറിലായതോടെ മൂന്ന് വര്‍ഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു മകന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായത്. കട്ടിലില്‍ നിന്ന് വലിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോമസിന്റെ ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു.

മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മയെയും ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.



from mangalam.com https://ift.tt/2QUA1uE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages