വിജയ് പി.നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ കേസ്; 5 വര്‍ഷം കഠിനതടവു ലഭിക്കാവുന്ന കുറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 27, 2020

വിജയ് പി.നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ കേസ്; 5 വര്‍ഷം കഠിനതടവു ലഭിക്കാവുന്ന കുറ്റം

തിരുവനന്തപുരം : യുട്യൂബ് വിഡിയോകളിലൂടെ സ്ത്രീകളെ അശ്ലീലവും അപകീര്‍ത്തികരവുമായ തരത്തില്‍ ചിത്രീകരിച്ച വെള്ളായണി സ്വദേശി വിജയ് പി. നായര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരവും ഇയാളെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും പോലീസ് കേസെടുത്തു. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണു ഭാഗ്യലക്ഷ്മിക്കൊപ്പം കേസിലെ മറ്റു പ്രതികള്‍. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണു വിജയ് പി.നായര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം, യുട്യൂബ് വിഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.

വിജയിനെതിരെ മ്യൂസിയം, തമ്പാനൂര്‍ സ്റ്റേഷനുകളിലായി 2 കേസുകളും ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസുമാണു കേസെടുത്തത്. കുറഞ്ഞത് 5 വര്‍ഷം കഠിനതടവു ലഭിക്കാവുന്ന കുറ്റമാണു വനിതാ സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ചയാണ് കേസുകള്‍ക്ക് ഇടയാക്കിയ സംഭവം. വനിതാ സംഘത്തോടു മാപ്പു പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് രാത്രിയോടെ നിലപാടു മാറ്റി പരാതി നല്‍കി. മുറിയില്‍ അതിക്രമിച്ചു കയറി ശരീരത്തില്‍ കരിയില്‍ ഒഴിച്ചു, ദേഹോപദ്രവമേല്‍പ്പിച്ചു, ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കൊണ്ടുപോയി എന്നിവയാണ് ഇയാളുടെ പരാതിയിലുള്ളത്. വനിതാ സംഘത്തിനെതിരെ മോഷണത്തിനും പരാതി നല്‍കി.

വിജയ് പി.നായര്‍ താമസിക്കുന്ന സ്റ്റാച്യു ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി വനിതാ സംഘം അതിക്രമം കാട്ടിയതിനാണു കേസെടുത്തതെന്നു പൊലീസ് അറിയിച്ചു.



from mangalam.com https://ift.tt/30d1qgy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages