സംസ്ഥാനത്താകെ 34 ലക്ഷം അതിഥി തൊഴിലാളികൾ; ആരെന്നും എന്തെന്നും കണ്ടെത്താൻ മാർഗമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 19, 2020

സംസ്ഥാനത്താകെ 34 ലക്ഷം അതിഥി തൊഴിലാളികൾ; ആരെന്നും എന്തെന്നും കണ്ടെത്താൻ മാർഗമില്ല

കൊച്ചി: സർക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്താകെ 34.85 ലക്ഷം അതിഥി തൊഴിലാളികളാണുള്ളത്. 2018-ൽ പ്രളയത്തിനു ശേഷമുള്ളതാണ് ഈ കണക്കുകൾ. എണ്ണം ഇത്രയധികം ഉണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള പല വിവരങ്ങളും ലഭ്യമല്ല. എന്നാൽ, ഇതിൽ ലോക്ഡൗൺ കാലത്ത് കുറേപ്പേർ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. പിന്നീട് കുറേപ്പേർ മടങ്ങിയെത്തുകയും ചെയ്തു. ഇവരിൽ ആവാസ് കാർഡുകൾപോലും എല്ലാവരിലേക്കും എത്തിയിട്ടില്ല. എറണാകുളത്ത് ആറുലക്ഷം അതിഥി തൊഴിലാളികളുള്ളതിൽ 23 ശതമാനത്തിനുമാത്രമാണ് കാർഡുള്ളത്. അതിഥി തൊഴിലാളികളെ അദൃശ്യരായി നിർത്താനാണ് തൊഴിലുടമകൾക്ക് പലപ്പോഴും ആഗ്രഹമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. കുറഞ്ഞകൂലിക്ക് ഇാവരെക്കൊണ്ട് പണിയെടുപ്പിക്കാനാണു ശ്രമം. മറ്റ് ആനുകൂല്യങ്ങൾ നൽകാൻ പലർക്കും താത്പര്യമില്ല. സ്ഥിരമായി ഇവരെ ജോലിക്കു നിർത്തുന്നവർമാത്രമാണ് തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുന്നത്. ചില സ്ഥലങ്ങളിൽ കരാറുകാരനായിരിക്കും ആവശ്യമായ തൊഴിലാളികളെ കൊണ്ടുവരുന്നത്. ഒന്നാംസ്ഥാനം എറണാകുളം അതിഥിത്തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത് എറണാകുളമാണ്- ആറുലക്ഷം. രണ്ടാംസ്ഥാനത്ത് വയനാടാണ്- 4.6 ലക്ഷം. കണ്ണൂരിൽ 3.86 ലക്ഷവും കോഴിക്കോട്ട് 3.2 ലക്ഷവും തൃശ്ശൂരിൽ 2.5 ലക്ഷവും പാലക്കാട്ട് രണ്ടുലക്ഷവും തൊഴിലാളികളുണ്ട്. സാമൂഹിക സുരക്ഷയൊരുക്കണം സാമൂഹികസുരക്ഷാ പദ്ധതികളുടെ ഭാഗമാക്കുക എന്നതാണ് അതിഥി തൊഴിലാളികളെ നമ്മുടെ സംവിധാനത്തിലേക്കു കൊണ്ടുവരാനുള്ള എളുപ്പമാർഗമെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികൾക്ക് ഭാരമാകാത്തതരത്തിൽ വേണം ഇതൊരുക്കാനെന്നു അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ ചൂണ്ടിക്കാണിക്കുന്നു. content highlights: about 34 lakh migrant labours are here in kerala


from mathrubhumi.latestnews.rssfeed https://ift.tt/35SVtJk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages