ആറ് വയസുള്ള മകളെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 25കാരി ഒളിച്ചോടി, ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 7, 2020

ആറ് വയസുള്ള മകളെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 25കാരി ഒളിച്ചോടി, ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി

കിളിമാനൂര്‍: ആറ് വയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മയായ യുവതി. യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. കിളിമാനൂര്‍ മലയാമഠം കടമ്പാട്ടുകോണം പുത്തന്‍വീട്ടില്‍ ആതിര (25), തളിപ്പറമ്പ് മൂന്നാംകുന്ന് രയറാം വെങ്കിട്ടക്കല്‍ ഹൗസില്‍ സ്റ്റാനസ് (26) എന്നിവരാണ് പോലീസിന്റെ പിടിയിലായത് .

ആതിര മൊബൈല്‍ ഫോണിലൂടെയാണ് സ്റ്റാനസുമായി പരിചയത്തില്‍ ആവുന്നത്. തുടര്‍ന്ന് ഈ ബന്ധം പ്രണയത്തിലാവുകയായിരുന്നു. ഒടുവില്‍ കാമുകന്റെ പ്രേരണയില്‍ ഓഗസ്റ്റ് 25ന് രാത്രി 9,30 ഓടെ ആറ് വയസുകാരി മകളെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ണൂരില്‍ നിന്നു പിടികൂടിയത് . ആറു വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി .



from mangalam.com https://ift.tt/3lYm5hC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages