യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; 20കാരിയുടെ നാക്ക് മുറിച്ചെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 26, 2020

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; 20കാരിയുടെ നാക്ക് മുറിച്ചെടുത്തു

ലക്‌നൗ: യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഇത്തവണ ക്രൂരതയ്ക്ക് ഇരയായത് ഇരുപതുകാരി പെണ്‍കുട്ടിയാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിലാണ് സംഭവം. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാലു പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.

ഹത്‌റാസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. പീഡനത്തെ തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും നാക്ക് മുറിച്ച അവസ്ഥയിലാണെന്നും പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പെണ്‍കുട്ടി അമ്മയ്ക്കും സഹോദരന്മാര്‍ക്കുമൊപ്പം പുല്ലുവെട്ടാന്‍ പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. 'അമ്മയ്‌ക്കൊപ്പം വരികയായിരുന്ന സഹോദരിയെ അമ്മ അരികെ നിന്ന് മാറിയപ്പോള്‍ പ്രതികള്‍ അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.' എന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

അതേ സമയം, കേസില്‍ പോലീസ് ഇടപെടാന്‍ വൈകിയെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍, സംഭവശേഷം ആദ്യം ഒരാളെ അറസ്റ്റു ചെയ്‌തെന്നും അയാളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്‌തെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2G7exbX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages