മഹാരാഷ്ട്രയിലെ ജയിലുകളില്‍ 2061 തടവുകാര്‍ക്കും 421 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 23, 2020

മഹാരാഷ്ട്രയിലെ ജയിലുകളില്‍ 2061 തടവുകാര്‍ക്കും 421 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളില്‍ ഇതുവരെ 2061 തടവുകാര്‍ക്കും 421 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചൂ. ഇവരില്‍ ആറ് തടവുകാരും അഞ്ച് ജീവനക്കാരും ഇതിനകം മരണമടഞ്ഞുവെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.

പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 261 തടവുകാര്‍ക്കും 43 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരില്‍ 1,767 തടവുകാരും 372 ജീവനക്കാരും രോഗമുക്തരായെന്നും ആശുപത്രി വിട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 14,597 തടവുകാരിലും 2,543 ജീവനക്കാരിലും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 21,029 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 479 പേര്‍ കൂടി മരണമടഞ്ഞു. 19,476 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതരുടെ എണ്ണം 12,63,799 ആയി. 2,73,477 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 9,56,030 പേര്‍ രോഗമുക്തരായി. 33,886 ആളുകള്‍ ഇതിനകം സംസ്ഥാനത്ത് മരണമടഞ്ഞു.



from mangalam.com https://ift.tt/3kFlEYb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages