സ്വപ്നയിൽനിന്നു കിട്ടിയത് 2000 ജി.ബി. ഡേറ്റ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 15, 2020

സ്വപ്നയിൽനിന്നു കിട്ടിയത് 2000 ജി.ബി. ഡേറ്റ

കൊച്ചി/തൃശ്ശൂർ: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊബൈൽ ഫോണുകളിലും ലാപ്ടോപിലുംനിന്ന് ലഭിച്ചത് 2000 ജി.ബി. ഡേറ്റയുടെ വിവരങ്ങൾ. പ്രമുഖരുമായി നടത്തിയ ഫോൺചാറ്റുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. സ്വപ്നയെ ഒരിക്കൽക്കൂടി ചോദ്യചെയ്യുന്നതിലൂടെ ഡേറ്റയിൽനിന്നു കിട്ടിയ വിവരങ്ങളിൽ വ്യക്തതവരുത്താമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. സി-ഡാക്കിൽനിന്ന് കിട്ടിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമികാന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായതായി എൻ.ഐ.എ. കോടതിയെ അറിയിച്ചു. മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു. സ്വപ്നയെ രണ്ടുതവണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും അവിടെനിന്ന് ഫോണിൽ വിളിച്ചവരെക്കുറിച്ചും െഎ.എൻ.എ. അന്വേഷിക്കുന്നുണ്ട്. ഏഴിനു രാത്രിയാണ് സ്വപ്നയെ നെഞ്ചുവേദനയെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയത്. പിറ്റേന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകയുടെ ഫോണിൽനിന്ന് ആരെയോ വിളിച്ചെന്നാണ് ആരോപണം. വീട്ടിേലക്കു വിളിക്കാനുണ്ടെന്നു പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നു പറയുന്നു. ഫോൺവിവാദവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ തെളിവെടുപ്പിൽ സ്വപ്നയ്ക്ക് ഫോൺ ചെയ്യാനായി ആരും സഹായം നൽകിയില്ലെന്നാണു കണ്ടെത്തിയത്. വാക്കാലുള്ള തെളിവെടുപ്പാണ് മെഡിക്കൽ കോളേജ് നടത്തിയത്. content highlights:gold smuggling case swapna suresh


from mathrubhumi.latestnews.rssfeed https://ift.tt/3koI7s6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages