ഡല്‍ഹി കലാപം: ഗൂഢാലോചനയില്‍ പങ്കുള്ള അഞ്ച് പേര്‍ക്ക്‌ 1.61 കോടി രൂപ ലഭിച്ചുവെന്ന് കുറ്റപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 21, 2020

ഡല്‍ഹി കലാപം: ഗൂഢാലോചനയില്‍ പങ്കുള്ള അഞ്ച് പേര്‍ക്ക്‌ 1.61 കോടി രൂപ ലഭിച്ചുവെന്ന് കുറ്റപത്രം

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിക്കുന്നിന് ഡൽഹി കലാപക്കേസിൽ പ്രതികളായ അഞ്ച് പേർ 1.61 കോടി രൂപ കൈപറ്റിയെന്ന് പോലീസ് കുറ്റപത്രം. മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത്ത് ജഹാൻ, ആക്റ്റിവിസ്റ്റ് ഖാലിദ് സൈഫി, എഎപിയിൽ നിന്ന് പുറത്താക്കപ്പെട്ട താഹിർ ഹുസൈൻ, ജാമിയ അലുമിനി അസോസിയേഷൻ പ്രസിഡന്റ് സൈഫാ ഉർ റഹ്മാൻ, ജാമിയ വിദ്യാർഥി മീരാൻ ഹൈദർ എന്നിവർക്കെതിരേയാണ് കുറ്റപത്രത്തിൽ ആരോപണം.ഈ അഞ്ച് പ്രതികൾക്കും കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 15 പേർക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 2019 ഡിസംബർ 1 മുതൽ 2020 ഫെബ്രുവരി 26 വരെയുള്ള കാലയളവിൽ 1,61,33,703 രൂപ പ്രതികളായ ഇസ്രത്ത് ജഹാൻ, ഖാലിദ് സൈഫി, താഹിർ ഹുസൈൻ, ഷിഫ-ഉർ റഹ്മാൻ, മീരാൻ ഹൈദർ എന്നിവർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും പണമായും ലഭിച്ചു എന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. 1.66 കോടി രൂപയിൽ 1,48,01186 രൂപ പിൻവലിക്കുകയും കലാപപ്രവർത്തനങ്ങൾക്ക് ചിലവഴിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഓരോരുത്തരും കൈപറ്റിയ തുകയെക്കുറിച്ചുള്ള വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്. Content Highlights: Delhi riots: Five persons received Rs 1.61 crore for executing conspiracy in riots, alleges chargesheet


from mathrubhumi.latestnews.rssfeed https://ift.tt/2FOECNb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages