അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതില്‍ അന്ന് അമ്മയെ വിമര്‍ശിച്ചു; പിന്നീട് അയോധ്യാക്ഷേത്രം പൂജയ്ക്ക് തുറന്നു കൊടുത്തതിന് മകനെയും ; രണ്ടും കോണ്‍ഗ്രസിന് വലിയവില നല്‍കേണ്ടി വന്ന സംഭവങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 31, 2020

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതില്‍ അന്ന് അമ്മയെ വിമര്‍ശിച്ചു; പിന്നീട് അയോധ്യാക്ഷേത്രം പൂജയ്ക്ക് തുറന്നു കൊടുത്തതിന് മകനെയും ; രണ്ടും കോണ്‍ഗ്രസിന് വലിയവില നല്‍കേണ്ടി വന്ന സംഭവങ്ങള്‍

ന്യൂഡല്‍ഹി: 'എന്നെ വളര്‍ത്തിക്കൊണ്ടു വന്നത് ഇന്ദിരയാണ്. ഞാന്‍ ഇപ്പോള്‍ ഇങ്ങിനെയായിരിക്കാന്‍ ഉത്തരവാദി മറ്റാരുമല്ല.' 'ദ് ഡ്രമാറ്റിക് ഡെക്കേഡ് ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്' എന്ന ആത്മകഥയില്‍ പ്രണബ് മുഖര്‍ജി എഴുതിയിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റേതായ പാത വെട്ടിത്തുറന്ന നേതാവാണെങ്കിലും നെഹ്രു കുടുംബത്തിലെ വിശ്വസ്തന്‍ എന്ന നിലയിലാണ് കോണ്‍ഗ്രസില്‍ പ്രണബ് മുഖര്‍ജി ആദ്യം ശ്രദ്ധേയനായതും വളര്‍ന്നു കയറിയതും. അതേസമയം തന്നെ ഇന്ത്യാ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട രണ്ടു വലിയ പിഴവുകളില്‍ നെഹ്രു കുടുംബത്തില്‍ നിന്നുള്ള പ്രധാനമന്ത്രിമാരായിരുന്നു ഇന്ദിരയോടും മകന്‍ രാജീവിനോടും തനിക്കുള്ള എതിര്‍ നിലപാടുകള്‍ പ്രകടിപ്പിക്കാനും പ്രണബ് മുഖര്‍ജി മടിച്ചിരുന്നില്ല.

അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്ന അദ്ദേഹം പിന്നീട് ബാബ്‌റി മസ്ജിദില്‍ പൂജ നടത്താന്‍ മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ നല്‍കിയ അനുമതിയെയും വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ വിമര്‍ശനത്തെ മുന്നില്‍ കണ്ടായിരുന്നു. അടിയന്തിരാവസ്ഥയില്‍ ഇന്ദിരയുടെ മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നിട്ടും അദ്ദേഹം അതിനെ വിമര്‍ശിച്ചു. അടിയന്തിരാവസ്ഥ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് 'ദി ഡ്രമാറ്റിക് ഡെക്കേഡ് - ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്' എന്ന പുസ്തകത്തില്‍ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.

മൗലീകാവകാശങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനവും നിരോധിക്കുകയും അറസ്റ്റുകളും മാധ്യമ സെന്‍സര്‍ഷിപ്പുമായി ചെയ്ത കാര്യങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഈ എടുത്തു ചാട്ടത്തിന് വന്‍ വില ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും നല്‍കേണ്ടി വന്നു. അതേസമയം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഭരണഘടനായ പരമായ വ്യവസ്ഥകള്‍ തനിക്കറിയില്ലായിരുന്നു എന്നാണ് പിന്നീട് ഇന്ദിര തന്നോട് പറഞ്ഞതായും പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി കുറിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ദിരയ്ക്ക് മേല്‍ ഏറ്റവും സ്വാധീനം ഉണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ യെ യാണ് പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തിയത്.

രാഷ്‌ട്രപതി ഫക്രുദീൻ അലി അഹമ്മദിന് അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന കാസു ബ്രഹ്‌മാനന്ദ റെഡ്‌ഡി ഇതിനുള്ള ശുപാർശക്കത്ത് തയ്യാറാക്കി നല്‍കിയത് ആഭ്യന്തര മന്ത്രിയുടെ ലെറ്റർപാഡില്‍ പോലും ആയിരുന്നില്ല. വെറും വെള്ളക്കടലാസിലായിരുന്നു. 10.30 ന് ഇന്ദിരാഗാന്ധി തന്നെ വിളിച്ചുവരുത്തി അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ്. 1971 ൽ ഇന്ത്യ– പാക്കിസ്‌ഥാൻ യുദ്ധസമയത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത് നിലവിലുണ്ട് എന്നു പറഞ്ഞിട്ടും ആഭ്യന്തര അടിയന്തരാവസ്‌ഥ കൂടി വേണം എന്ന് ഇന്ദിര ശഠിച്ചു എന്നാണ ഷാ കമ്മിഷനു മുൻപാകെ ബ്രഹ്മാനന്ദ പിന്നീട് പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നു.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയിലായിരുന്നു പ്രണബ് മുഖര്‍ജി ആദ്യ കാലത്ത് കോണ്‍ഗ്രസില്‍ നേതാവായി വളര്‍ന്നു കയറിയത്. ബംഗാളില്‍ നിന്നും പ്രണബ് മുഖര്‍ജിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് നടത്തിയതും വളര്‍ത്തിയും ഇന്ദിരയായിരുന്നു. എന്നാല്‍ ശരിയായ കാര്യത്തില്‍ ഇന്ദിരാഗാന്ധിയെ മാത്രമായിരുന്നില്ല മകന്‍ രാജീവ് ഗാന്ധിയെയും പ്രണബ് മുഖര്‍ജി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ചരിത്രത്തില്‍ പിന്നീട് വിഖ്യാതമായി മാറിയ മറ്റൊരു ഏട് എഴുതിച്ചേര്‍ത്ത അയോദ്ധ്യാ സംഭവത്തിലായിരുന്നു അത്. ക്ഷേത്രം പൂജയ്ക്കായി തുറന്നു കൊടുത്തത് 1986 ഫെബ്രുവരി 1 ന് രാജീവായിരുന്നു. ഈ നീക്കത്തെ പ്രണബ് വിമര്‍ശിച്ചു. സംഭവം പിന്നീട് വലിയ വിവാദമായി മാറുകയും ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിലേക്കും ഇന്ത്യയുടെ പ്രതിഛായയെ പോലും ഏറെ ചര്‍ച്ച ചെയ്യിക്കുന്ന തരത്തിലുള്ള കാര്യമായി മാറുകയും ചെയ്തു.

1984 ഒക്‌ടോബറില്‍ ഇന്ദിരയുടെ മരണം അറിഞ്ഞ് കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ രാജീവ് ഗാന്ധിയ്‌ക്കൊപ്പം പ്രണബ് മുഖര്‍ജിയും ഉണ്ടായിരുന്നു. ഇന്ദിരയുടെ പിന്‍ഗാമിയായി രാജീവിനെ ആദ്യം ആലോചിച്ചതും പ്രണബ് മുഖര്‍ജിയായിരുന്നു. യാത്രയ്ക്കിടയില്‍ രാജ്യത്തിന്റെ ചുമലയേല്‍ക്കാമോ എന്നു ചോദിച്ചു. എന്നാല്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു രാജീവ് ഗാന്ധിയുടെ മറുചോദ്യം. പിന്നീട് ഇടക്കാല പ്രധാനമന്ത്രിയാകാന്‍ താന്‍ ശ്രമിച്ചുവെന്ന പ്രചരണം ചിലര്‍ നടത്തിയത് രാജീവ് രാജീവുമായി തന്നെ തെറ്റിച്ചെന്നും രാജീവ് മന്ത്രിസഭയില്‍ നിന്നും താന്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു എന്നുമാണ് ആത്മകഥയില്‍ പ്രണബ് മുഖര്‍ജി കുറിച്ചിട്ടുള്ളത്.



from mangalam.com https://ift.tt/3jv9ArQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages