പാലക്കാട്: കൊടുവായൂര്‍ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലേറെ ബസ്
സ്റ്റാന്‍ഡില്‍ കിടത്തി എന്ന് ആരോപണം.
സിറാജുദ്ദീന്‍ എന്നയാളുടെ മൃതദേഹമാണ് ഇത്തരത്തില്‍ അനാഥമായി കിടന്നത്. കോവിഡ് ഭീതി മൂലം ആളുകള്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ആവശ്യപ്പെട്ട് പോലീസും ജീവനക്കാരില്ലെന്ന് പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകരും സമയത്ത് സ്ഥലത്തെത്തിയില്ല.
ഒടുവില്‍ സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് പോലീസ് എത്തിയത്. തുടര്‍ന്ന് രാത്രി പത്തരയോടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
from mangalam.com https://ift.tt/2DX6WvK
via IFTTT
No comments:
Post a Comment