സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി ഭാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 21, 2020

സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി ഭാര്യ

സംഭാല്‍: സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി ഭാര്യ. ഭര്‍ത്താവ് സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുന്നെന്നും തന്നോട് വഴക്കിടുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നുമുള്ള ആവശ്യവുമായാണ് യുവതി കോടതിയെ സമീപിച്ചത്.

ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം.18 മാസത്തെ ദാമ്പത്യത്തിനു ശേഷമാണ് വിചിത്ര വാദങ്ങളുമായി യുവതി ശരിയത്ത് കോടതിക്കു മുന്പിലെത്തിയത്. ''ഭര്‍ത്താവ് ദേഷ്യത്തില്‍ സംസാരിക്കുകയോ എന്നോട് അസ്വസ്ഥനാവുകയോ ചെയ്യുന്നില്ല. അദ്ദേഹം എനിക്കായി ഭക്ഷണം പാകം ചെയ്യുകയും വീട്ടു ജോലികളില്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അദ്ദേഹം എന്നോട് ക്ഷമിക്കുന്നു. എനിക്ക് അദ്ദേഹത്തോട് തര്‍ക്കിക്കണം. എല്ലാ കാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭര്‍ത്താവുമായുള്ള ജീവിതം എനിക്കു വേണ്ടെന്നും യുവതി പറഞ്ഞു.

എന്നാല്‍ ഭാര്യയെ താന്‍ ഏറെ സ്‌നേഹിക്കുന്നെന്നും അവര്‍ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. യുവതിയുടെ ആവശ്യം ബാലിശമാണെന്നു വിലയിരുത്തി കോടതി ഹര്‍ജി തള്ളി.



from mangalam.com https://ift.tt/3l9tKZV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages