കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 204.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മലപ്പുറത്ത് റെഡ് അലേർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുന്ന ജില്ലകളിൽ ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കാനും നിർദേശമുണ്ട്. മലപ്പുറം ജില്ലയിലെപൊന്നാനിയിലും നിലമ്പൂരിലും അതീവ ജാഗ്രത നിർദേശം നൽകി.ചാലിയാറിൽ ജലനിരപ്പ് ഉയരുകയാണ്. തമിഴ്നാട് മേഖലയിലും വനത്തിലും അതിശക്തമായ മഴയാണ്. ചാലിയാറിലേക്കാണ് ഈ വെള്ളം എത്തുന്നത്. ചാലിയാർ കടന്നു പോകുന്ന നിലമ്പൂർ നഗരസഭയും പത്തോളം പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോഴിക്കോട് മലയോര മേഖലയിലും കനത്ത കാറ്റും മഴയുമാണ്. ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത് മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പുപ്പിന്റെ മുന്നറിയിപ്പ്. മാവൂർ മേഖലയിൽരണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വയനാട്ടിലും മഴ ശക്തമായി. ഇന്നലെ വൈകിട്ട് ജില്ലയുടെ പല ഭാഗത്തും അതിശക്തമായ മഴയാണ് പെയ്തത്. ജനവാസ കേന്ദ്രങ്ങളിലടക്കം പല ഭാഗത്തും വെള്ളം കയറി. കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ മുത്തങ്ങക്ക് സമീപം തകരപ്പാടിയിൽ വെള്ളം കയറി. ആ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടി മാനന്തവാടി റോഡിലും വെള്ളം കയറി. ഇടുക്കി ജില്ലയിലും മഴ തുടരുകയാണ്. ഏലപ്പാറ നല്ലതണി റൂട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായി. നല്ലതണ്ണി പാലത്തിൽനിന്ന് ഒരു കാറും യാത്രക്കാരും ഒലിച്ചുപോയി. പെരിയാർ ഉൾപ്പെടെയുള്ള നദികൾ കരകവിഞ്ഞതോടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. മലങ്കര, ലോവർപെരിയാർ, കല്ലാർകുട്ടി, കല്ലാർ അണക്കെട്ടുകൾ ഇപ്പോൾത്തന്നെ തുറന്നിട്ടുണ്ട്. Content Highlights: Heavy rains pound the state with landslides reported in hilly areas, IMD issues red alert for Malappuram
from mathrubhumi.latestnews.rssfeed https://ift.tt/31udZDY
via
IFTTT
No comments:
Post a Comment