വൃത്തത്തിനുള്ളില്‍ കാത്തുനില്‍പ്പ് ... വോട്ടു കുത്തല്‍ കയ്യുറയിട്ട്... കോവിഡ് പോസിറ്റീവുകാര്‍ക്കും ബൂത്തിലെത്താം: കോവിഡ് കാല തിരഞ്ഞെടുപ്പിന് കമ്മിഷന്റെ മാര്‍ഗനിര്‍ദേശം ഇങ്ങനെയൊക്കെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 21, 2020

വൃത്തത്തിനുള്ളില്‍ കാത്തുനില്‍പ്പ് ... വോട്ടു കുത്തല്‍ കയ്യുറയിട്ട്... കോവിഡ് പോസിറ്റീവുകാര്‍ക്കും ബൂത്തിലെത്താം: കോവിഡ് കാല തിരഞ്ഞെടുപ്പിന് കമ്മിഷന്റെ മാര്‍ഗനിര്‍ദേശം ഇങ്ങനെയൊക്കെ

ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയുടെ ഭീതിക്കിടെ ക്വാറന്റീനിലുള്ള കോവിഡ് പോസിറ്റീവുകാര്‍ക്ക് ഉള്‍പ്പെടെ പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ ബൂത്തിലെത്തി വോട്ട് ചെയ്യാനുള്ള സജീകരണങ്ങളോടെ കോവിഡ്കാല തിരഞ്ഞെടുപ്പു മാര്‍ഗരേഖ, കമ്മിഷന്‍ പുറത്തിറക്കി. സാമൂഹ്യ അകലംപാലിച്ചുള്ള വൃത്തത്തിനുള്ളിലാകും പോളിങ് ബൂത്തിലേയ്ക്കുള്ള കാത്തിരിപ്പ്. വോട്ടര്‍മാര്‍ക്ക് കയ്യുറ ഉള്‍പ്പെടെയുള്ള നിബന്ധനകളാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ തിരഞ്ഞെടുപ്പു പ്രചാരണമാണ് നേരത്തേ നിര്‍ദേശിക്കപ്പെട്ടതെങ്കിലും നിബന്ധനകള്‍ പാലിച്ച് മൈതാനങ്ങളില്‍ സമ്മേളനങ്ങളും റാലികളും നടത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. എന്നാല്‍, സമ്മേളനങ്ങളില്‍ എത്ര പേര്‍ക്കു പങ്കെടുക്കാമെന്ന് സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി തീരുമാനിക്കും. ബൂത്തിലെത്തിയ വോട്ടര്‍ക്ക് ആദ്യപരിശോധനയില്‍ ശരീരോഷ്മാവ് കൂടുതലെങ്കില്‍ വീണ്ടും പരിശോധിക്കണം. അപ്പോഴും കൂടുതലെങ്കില്‍ ടോക്കണ്‍ നല്‍കണം, വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ എത്താന്‍ നിര്‍ദേശിക്കണം.

പത്രിക നല്‍കല്‍ ഇങ്ങനെ...

നാമനിര്‍ദേശപത്രികയും സത്യവാങ്മൂലവും ഓണ്‍ലൈനില്‍ പൂരിപ്പിക്കാം. പ്രിന്റെടുത്ത് വരണാധികാരിക്കു നല്‍കണം

പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം 2 പേര്‍ മാത്രം

പത്രിക നല്‍കാനുള്ള യാത്രയ്ക്ക് 2 വാഹനങ്ങള്‍ മാത്രം

കെട്ടിവയ്ക്കാനുള്ള തുക ഓണ്‍ലൈന്‍ ആയി അടയ്ക്കാം; ട്രഷറിയിലും സ്വീകരിക്കും

പ്രചാരണം ഇങ്ങനെ...

വീടുകയറിയുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥിയുള്‍പ്പെടെ പരമാവധി 5 പേര്‍

റോഡ്‌ഷോയ്ക്ക് അരമണിക്കൂര്‍ ഇടവിട്ട് 5 വാഹനങ്ങള്‍

മൈതാനങ്ങളില്‍ നിയന്ത്രിതരീതിയില്‍ സമ്മേളനങ്ങള്‍.

പോസിറ്റീവുകാര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും തപാല്‍ വോട്ടും

കോവിഡ് സംശയിക്കപ്പെടുന്നവര്‍ക്കും പോസിറ്റീവുകാര്‍ക്കും വീട്ടിലുള്‍പ്പെടെ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് സൗകര്യമുണ്ടാവും; ഭിന്നശേഷിക്കാര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും അവശ്യ സേവന മേഖലകളിലുള്ളവര്‍ക്കും തപാല്‍വോട്ട് സൗകര്യവും.



from mangalam.com https://ift.tt/3aKtaNL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages