ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊല: ഒമ്പത് പ്രതികള്‍ പിടിയില്‍, മൂന്നു പേര്‍ ഒളിവില്‍; വെമ്പായം പഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 31, 2020

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊല: ഒമ്പത് പ്രതികള്‍ പിടിയില്‍, മൂന്നു പേര്‍ ഒളിവില്‍; വെമ്പായം പഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍. മുഖ്യപ്രതി സജീവന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ ഇതിനകം കസ്റ്റഡിയിലായി. ഇവരില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സജിത്. നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അവശേഷിക്കുന്നവരുടെ അറസ്റ്റ് ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തും. മൂന്നു പേര്‍ കൂടി ഒളിവിലാണെന്നും പോലീസ് പറയുന്നു.

അതേസമയം, വെമ്പായം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെയുണ്ടായ വ്യാപകമായ അക്രമത്തില്‍ യു.ഡി.എഫ് പഞ്ചായത്തില്‍ ഇന്ന് പകല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന സി.പി.എം ആരോപിക്കുമ്പോള്‍ പാര്‍ട്ടി ബന്ധമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഗുണ്ടാ കുടിപ്പകയാണെന്നും ഭരണപരാജയം മറയ്്ക്കാനുള്ള സിപിഎമ്മിന്റെ പ്രചാരണമാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയായിരുന്ന മിഥിരാജ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ സംഘര്‍ഷത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഇവര്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നിറങ്ങിയത്.



from mangalam.com https://ift.tt/2YOoH7F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages