ബുലന്ദ്ഷഹര്‍ (യുപി) : കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ മരിച്ച സുദീക്ഷയുടെ മരണത്തില്‍ ദുരൂഹതകള്‍. ഗ്രാമത്തില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ചുരുക്കം പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു സുദീക്ഷ. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ എത്തിയതായിരുന്നു കുട്ടി.
3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടി (20) ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണു മരിച്ചത്. മാതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ രണ്ടു യുവാക്കള്‍ സുദീക്ഷയെ ശല്യപ്പെടുത്തിയെന്നും അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അപകടം സംഭവിച്ചെന്നുമാണ് ബന്ധുവായ ഓംകാര്‍ ഭാട്ടി പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ പറയുന്ന കഥയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു പോലീസ് പറയുന്നു.
സുദീക്ഷയുടെ ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്നു സംശയമുള്ളതായി പോലീസ് സൂചിപ്പിച്ചു. മാത്രവുമല്ല ബൈക്ക് ഓടിച്ചത് മാതൃസഹോദരന്‍ ആയിരുന്നുമില്ല. ബൈക്ക് ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഭവസമയത്ത്, സുദീക്ഷയുടെ അമ്മാവന്‍ സതേന്ദ്ര ഭാട്ടി, മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് ദാദ്രിയിലായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അദ്ദേഹം സ്ഥലത്തെത്തിയത്. രണ്ടുപേര്‍ ബൈക്കില്‍ എത്തി എന്നു പറഞ്ഞതിലും അന്വേഷണം നടക്കുകയാണ്.
from mangalam.com https://ift.tt/2CmkkZE
via IFTTT
No comments:
Post a Comment