റിയ വന്നതോടെ സുശാന്തിന്റെ വീട്ടുകാരെ അകറ്റി; പണം ധൂര്‍ത്തടിച്ചു; യൂറോപ്പ് ട്രിപ്പിന് ശേഷം അദ്ദേഹത്തിന്റെ അവസ്ഥ ആകെ മാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 1, 2020

റിയ വന്നതോടെ സുശാന്തിന്റെ വീട്ടുകാരെ അകറ്റി; പണം ധൂര്‍ത്തടിച്ചു; യൂറോപ്പ് ട്രിപ്പിന് ശേഷം അദ്ദേഹത്തിന്റെ അവസ്ഥ ആകെ മാറി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍ ബോഡി ഗാര്‍ഡ്. കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നടന്റെ കാമുകി റിയയ്‌ക്കെതിരേയാണ് ബോഡി ഗാര്‍ഡും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മുന്‍പ് സുശാന്തിന്റെ വീട്ടുകാര്‍ സ്ഥിരമായി സുശാന്തിന്റെ വീട്ടില്‍ എത്തുമായിരുന്നു, എന്നാല്‍, റിയ വന്നതോടെ അവരാരും വരാതായി എന്ന് ബോഡി ഗാര്‍ഡ് പറഞ്ഞു. 'റിയ സുശാന്തിന്റെ ജീവിതത്തില്‍ വന്നതോടെ അദ്ദേഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ടു. അദ്ദേഹം എന്തൊക്കെയേ മരുന്നുകള്‍ കഴിച്ചിരുന്നു. ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായാണ് തിരിച്ചെത്തിയത്. കൂടുതല്‍ സമയവും ഉറക്കത്തില്‍ ആയിരിക്കും. ഈ സമയത്തൊട്ടെ റിയയും വീട്ടുകാരും സുഹൃത്തുക്കളും പാര്‍ട്ടിയില്‍ ആയിരിക്കും. പാര്‍ട്ടികളെല്ലാം അദ്ദേഹത്തിന്റെ പണം ഉപയോഗിച്ചായിരുന്നു. എന്നാല്‍, അദ്ദേഹം ഈ പാര്‍ട്ടികളിലൊന്നും പങ്കെടുത്തിരുന്നില്ല.

അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു. സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ആയിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്യില്ല. വളരെ സിംപിള്‍ ആയിട്ട് ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പണം അനാവശ്യത്തിന് ചിലവാക്കാറില്ല. പണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയില്ല. അതിനെക്കുറിച്ച് അന്വേഷണം നടക്കണം. ഞങ്ങള്‍ ജോലിക്കാരൊക്കെ താഴത്തെ നിലയിലായിരുന്നു താമസം. മുകളില്‍ എന്തൊക്കെ നടക്കുന്നതെന്ന് അറിവില്ല. പണം അനാവശ്യത്തിന് ചിലവാക്കാറില്ല.

കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്തിനെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയാവു. റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്. വിചിത്രമായിരുന്ന ചികിത്സാ രീതികളായിരുന്നു. ഞങ്ങള്‍ ജോലിക്കാര്‍ കാണാന്‍ പോവുമ്പോള്‍ അദ്ദേഹം ഉറക്കത്തിലായിരിക്കും. അല്ലെങ്കില്‍ അസ്വസ്ഥനായിരിക്കും. റിയയും മഹേഷ് ഭട്ടും തമ്മില്‍ ബന്ധമുണ്ട്. റിയയെ മഹേഷ് ഭട്ടിന്റെ ഓഫിസിന് മുന്നില്‍ ഇറക്കിവിട്ടിട്ടുണ്ട്. സുശാന്തിന്റെ ഒരുപാട് പണം റിയയും കുടുംബവും ചിലവാക്കിയിട്ടുണ്ട്.' അദ്ദേഹം വെളിപ്പെടുത്തി



from mangalam.com https://ift.tt/2DoXbG7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages