വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടി: ശിവശങ്കറിനെതിരെ അന്വേഷണം വന്നേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 1, 2020

വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടി: ശിവശങ്കറിനെതിരെ അന്വേഷണം വന്നേക്കും

എറണാകുളം: എം. ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കം. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നൽകിയ പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി. അന്വേഷണത്തിന് അനുമതി തേടിയാണ് പരാതി കൈമാറിയത്. എറണാകുളം സ്വദേശി ചെഷൈർ ടാർസൻ ആണ് പരാതി നൽകിയത്. സ്വപ്ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതി. എന്നാൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കിൽ പോലും സർക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതുകൊണ്ടാണ് പരാതി സർക്കാരിന് കൈമാറിയിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ നിയമനവും ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും വിവാദങ്ങളായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്. കേന്ദ്ര വിജിലൻസ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈർ ടാർസൻ പരാതി നൽകിയിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിരുന്നു. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിജിലൻസ് കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളു. Content Highlights:Vigilance probe against M Shivsankar


from mathrubhumi.latestnews.rssfeed https://ift.tt/2XjhYlC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages