ട്രഷറിയിൽനിന്ന് രണ്ടുകോടി തട്ടി: ജീവനക്കാരന് സസ്‌പെൻഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 1, 2020

ട്രഷറിയിൽനിന്ന് രണ്ടുകോടി തട്ടി: ജീവനക്കാരന് സസ്‌പെൻഷൻ

ബിജുലാൽ തിരുവനന്തപുരം: ട്രഷറിയിൽ രണ്ടുകോടിരൂപയുടെ സാമ്പത്തിക തട്ടിപ്പ്. വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടിരൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ സസ്പെൻഡ് ചെയ്തു. പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി. ട്രഷറി വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. 61.23 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാൽ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിൻവലിക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ 20 മുതൽ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസിൽ പരാതി നൽകിയത്. content highlights: sub treasury employee suspended after financial fraud of two crores


from mathrubhumi.latestnews.rssfeed https://ift.tt/3k5fsJi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages