അമൃത്സര്‍: സത്‌ലജ്- യമുന ലിങ്ക് കനാലിനെ എതിര്‍ത്ത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഹരിയാനയുമായി ജലം പങ്കിടണമെന്ന് ആവശ്യപ്പെട്ടാല്‍ പഞ്ചാബ് കത്തുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ലിങ്ക് കനാല്‍ ദേശീയ സുരക്ഷയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമരീന്ദര്‍ സിംഗ് കടുത്ത നിലപാട് എടുത്തത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് പഞ്ചാബ്-ഹരിയാന ജലതര്‍ക്കത്തിന്. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ ജൂലായ് 28ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നു. ഇതുപ്രകാരമാണ് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടന്നത്. ആദ്യഘട്ട കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമാണെന്നും ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്നും ഇരുമുഖ്യമന്ത്രിമാരും വ്യക്തമാക്കി.
നദീ ജലത്തിന്റെ ലഭ്യത സംബന്ധിച്ച് സമയബന്ധിതമായ വിലയിരുത്തലിന് ഒരു ട്രിബ്യൂണലിനെ നിയമിക്കണമെന്ന ആവശ്യത്തില്‍ അമരീന്ദര്‍ സിംഗ് ഉറച്ചുനിന്നു. ലിങ്ക് കനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ പഞ്ചാബ് കത്തുമെന്ന് മാത്രമല്ല, ഹരിയാനയും രാജസ്ഥാനും അതിന്റെ ഫലം അനുഭവിക്കുമെന്നും അമരീന്ദര്‍ സിംഗ് കേന്ദ്രമന്ത്രിയെ അറിയിച്ചു.
നദീജലം പങ്കിടേണ്ട സാഹചര്യം വന്നാല്‍ പഞ്ചാബ് ജനതയുടെ വികാരം മുതലെടുത്ത് പ്രശ്‌നമുണ്ടാക്കാന്‍ പാകിസ്താനില്‍ നിന്നും ശ്രമം നടക്കും. സിഖ്‌സ് ഫോര്‍ ജസ്റ്റീസ് വിഘടന പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കാനും പാകിസ്താന്‍ ശ്രമിക്കും. ഇത് സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
എന്നാല്‍ ലിങ്ക് കനാല്‍ നിര്‍മ്മാണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുപ്രീം കോടതി വവെ അത് അംഗീകരിച്ചിട്ടുണ്ടെന്നുമാണ് ഹരിയാന മുഖ്യമരന്തിയുശട നിലപാട്. കനാല്‍ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കി ഹരിയാനയ്ക്ക് നിയമപരമായി അവകാശപ്പെട്ട വെള്ളം വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1982 ല്‍ ആരംഭിച്ച ലിങ്ക് കനാലിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രവി-ബിയാസ് നദി ജലത്തില്‍ പഞ്ചാബിനുള്ള പങ്ക് പുനരവലോകനം ചെയ്യണമെന്നാണ് പഞ്ചാബിന്റെ ആവശ്യം. എന്നാല്‍ ലിങ്ക് കനാല്‍ പൂര്‍ത്തിയാക്കി അവകാശപ്പെട്ട 35ലക്ഷം ചതുരശ്ര അടി ജലം വിട്ടുനല്‍കാനാണ് ഹരിയാന ആവശ്യപ്പെടുന്നത്.
from mangalam.com https://ift.tt/32bfdoe
via IFTTT
No comments:
Post a Comment