ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന്റെ പല ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ സ്‌ഫോടനം വകവയ്ക്കാതെ യുവതിയുടെ പ്രസവം എടുക്കുന്നതിന്റെ വീഡിയോയാണ് വൈറല്‍ ആകുന്നത്. സ്‌ഫോടനത്തില്‍ വൈദ്യുതി വിച്ഛേതിക്കപ്പെട്ടതോടെ മൊബൈല്‍ വെളിച്ചത്തിലാണ് പ്രസവം എടുക്കുന്നത്.
സ്‌ഫോടനം നടക്കുന്നതിന്റെ തൊട്ടുമുന്‍പാണ് എമ്മാനുവലെ ഖനൈസര്‍ എന്ന യുവതിയെ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ലേബര്‍ റൂമിലേക്ക് യുവതിയെ സ്‌ട്രേക്ചറില്‍ കയറ്റുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ആശുപത്രി ഉപകരണങ്ങള്‍ സ്‌ഫോടനത്തില്‍ തറയില്‍ ചിതറി വീണു. എമ്മാനുവലെയുടെ ദേഹം മുഴുവന്‍ ചില്ലുകള്‍ തറച്ചു. പ്രസവവേദനയുടെ ഇടയ്ക്ക് ഇരട്ടി വേദനയുമായാണ് ഇവര്‍ ലേബര്‍ റൂമിലേക്ക് എത്തുന്നത്.
സ്‌ഫോടനം നടന്നിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ മനോബലമാണ് യുവതിയെ രക്ഷിച്ചത്. ഇവര്‍ക്കൊപ്പം എമ്മാനുവലിന്റെ ഭര്‍ത്താവും പ്രസവമുറിയില്‍ കയറി. ഉപകരണങ്ങളോ വൈദ്യുതിയോ ഒന്നുമില്ലാതിരുന്നിട്ടും ടോര്‍ച്ചിന്റെയും മൊബൈലിന്റെയും വെളിച്ചത്തിലാണ് ഡോക്ടര്‍ പ്രസവമെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് എഡ്മണ്ട് തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
from mangalam.com https://ift.tt/31C4UsZ
via IFTTT
No comments:
Post a Comment