കൊച്ചി: സുരക്ഷിതമായ വിമാനയാത്രയ്ക്കായി ഒരു പതിറ്റാണ്ടിലേറെയായി നിയമപോരാട്ടത്തിലാണ് കൊച്ചി സ്വദേശി അഡ്വ. യശ്വന്ത് ഷേണായി. ഹൈക്കോടതിമുതൽ സുപ്രീംകോടതിയിൽവരെ ഇതിനായി പൊതുതാത്പര്യ ഹർജി നൽകി. മുംബൈ വിമനത്താവളത്തിന് സമീപമുള്ള വലിയ കെട്ടിടങ്ങൾ പൊളിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ഇദ്ദേഹം നൽകിയ ഹർജിയിലായിരുന്നു. മംഗളൂരു വിമാനത്താവള ദുരന്തത്തിന് പിന്നാലെയാണ് നിയമപോരാട്ടത്തിന് അദ്ദേഹം തുടക്കംകുറിച്ചത്. മംഗളൂരു ദുരന്തത്തിന്റെ തനിയാവർത്തനമാണ് കരിപ്പൂരിലും ഉണ്ടായതെന്നാണ് യശ്വന്ത് ഷേണായ് പറയുന്നത്. ആദ്യ മൂന്നു മിനിറ്റുംഅവസാന എട്ടു മിനിറ്റും ലോകത്തിലെ 80 ശതമാനത്തിലേറെയും അപകടങ്ങൾ പറന്നുയരുന്ന ആദ്യ മൂന്നു മിനിറ്റിലും ലാൻഡ് ചെയ്യുന്ന അവസാന എട്ടു മിനിറ്റിലുമാണ്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിഷ്കർഷിക്കുന്ന സ്റ്റാൻഡേർഡ് എല്ലാ വിമാനത്താവളങ്ങൾക്കും ഉണ്ടാകണം. കരിപ്പൂർ, മംഗളൂരു എയർപോർട്ടുകൾ ഈ നിബന്ധന പാലിക്കുന്നില്ല. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ഇവിടെ കുറവാണ്. റെസ 180 മീറ്റർ വേണമെന്നാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ളത്. കരിപ്പൂരിലിത് 90 മീറ്റർ മാത്രമാണ്. മിനുസമില്ലാത്ത റൺവേ ഇന്ത്യയിലെ വിമാനത്താവളത്തിലെ റൺവേകളിൽ ഗ്രൂവ്ഡ് സർഫേസില്ല (മിനുസമില്ലാത്ത). ബ്രേക്കിങ് മികച്ചതാക്കാനാണ് ഗ്രൂവ്ഡ് സർഫേസ് വേണ്ടത്. വിമാനത്തിന്റെ ടയർ വളരെ മിനുസമുള്ളതാണ്. അതിനാലാണ് റൺവേയുടെ പ്രതലത്തിന് ഗ്രിപ്പ് വേണമെന്നു പറയുന്നത്. റൺവേയിലെസുഷിരങ്ങൾ അടയും ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിന്റെ ചക്രത്തിലുള്ള ടയർ ഉരുകും. ഇത് പറ്റിപ്പിടിച്ച് റൺവേയിലെ സുഷിരങ്ങൾ അടയും. ഇതോടെ റൺവേ കൂടുതൽ മിനുസമുള്ളതാവും. ഇത് യഥാസമയം വൃത്തിയാക്കണം. നാണയം വെള്ളത്തിൽമുങ്ങരുത് റൺവേയിൽ വെള്ളമുണ്ടെങ്കിൽ അതിനെ 'കൺടാമിനേറ്റഡ് റൺവേ' എന്നാണ് പറയുക. റൺവേയിൽ 50 പൈസ നാണയമിട്ടാൽ അത് വെള്ളത്തിൽ മൂടരുത്. മൂടിയാൽ റൺവേ കൺടാമിനേറ്റഡ് എന്നാണ് പറയുക. ഇത്തരത്തിൽ വെള്ളമുണ്ടെങ്കിൽ ലാൻഡിങ്ങിന് അനുയോജ്യമല്ല. റൺവേയിൽ വെള്ളമോ മറ്റോ ഉണ്ടെങ്കിൽ വിമാനം തെന്നിമാറും (അക്വാപ്ലെയിനിങ്) രണ്ടാമതൊരുഅവസരമില്ല കരിപ്പൂർ, മംഗളൂരു പോലുള്ള വിമാനത്താവളങ്ങളിൽ 'മാർജിൻ ഓഫ് എറർ' സീറോ ആണ്. രണ്ടാമതൊരു അവസരം അവിടെ കിട്ടില്ല. കൃത്യമായ ലാൻഡിങ് അല്ലെങ്കിൽ പിഴയ്ക്കും. വില്ലനായിടെയിൽ വിൻഡ് ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിൻറെ വാൽഭാഗത്തുനിന്ന് മുന്നിലേക്കാണ് കാറ്റിന്റെ ദിശയെങ്കിൽ അപകടസാധ്യത ഏറെയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി 'ടെയിൽ വിൻഡ്' ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോൾ ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ വേഗംകൂടും. ഹെഡ് വിൻഡ് ലാൻഡിങ്ങിന് സഹായകരമാണ്. വിമാനത്തിന്റെ മുന്നിൽനിന്ന് പിന്നിലേക്കായിരിക്കും അപ്പോൾ കാറ്റ്. അപകടസാധ്യതയുള്ളവിമാനത്താവളങ്ങൾ രാജ്യത്ത് കരിപ്പൂരും മംഗളൂരുവും അടക്കം 11 വിമാനത്താവളങ്ങളാണ് അപകടസാധ്യതയുള്ളതായി 2011-ൽ ഡ.ജി.സി.എ. പ്രഖ്യാപിച്ചത്. ഈ വിമാനത്താവളങ്ങളിൽ ഓപ്പറേഷണൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം. ഇതിനുള്ള സാങ്കേതിക അറിവ് ഇപ്പോഴും ഡി.ജി.സി.എ.യ്ക്ക് ഇല്ല. സേഫ്റ്റി ഓഡിറ്റിങ്ങില്ല കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സേഫ്റ്റി ഓഡിറ്റ് സമർപ്പിക്കാൻ ഡി.ജി.സി.എ.യോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപകരം ആക്ഷൻ ടേക്കിങ് റിപ്പോർട്ടാണ് സമർപ്പിച്ചത്. സേഫ്റ്റി ഓഡിറ്റിങ് നടത്താത്തതിനാലായിരുന്നു ഇത്.
from mathrubhumi.latestnews.rssfeed https://ift.tt/3gBwYTv
via
IFTTT
No comments:
Post a Comment