ദുബായ് : യു.എ.ഇ.യിൽ ചൊവ്വാഴ്ചയും കോവിഡ്-19 ബാധിച്ചുള്ള മരണമില്ല. കോവിഡ് മരണമില്ലാത്ത തുടർച്ചയായ നാലാംദിവസം. 227 പേർകൂടി രോഗമുക്തരായി ആശുപത്രിവിടുകയും ചെയ്തു. ഇതോടെ 55,090 പേരാണ് രോഗമുക്തി നേടിയത്. 30,000 പേരിൽ നടത്തിയ പരിശോധനയിൽനിന്ന് 189 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിൽ 5911 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ആകെ മരണം-351. ആകെ രോഗികൾ-61,352. തിങ്കളാഴ്ച 164 പേരിൽ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ 1635 പേർകൂടി സുഖംപ്രാപിച്ചു. 1342 പേർകൂടി രോഗബാധിതരായി. 35 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം ഇതോടെ 2984-ലെത്തി. ആകെ രോഗബാധിതർ 2,81,435 ആയി. ഇതിൽ 2,43,688 പേർ രോഗമുക്തിനേടി. 34,763 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1983 പേരുടെ നില ഗുരുതരമാണ്. ഖത്തറിലും ചൊവ്വാഴ്ച കോവിഡ് മരണമില്ല. 252 പേർ സുഖംപ്രാപിച്ചു. ആകെ സുഖംപ്രാപിച്ചവർ ഇതോടെ 1,08,254 ആയി. ആകെ മരണം 177 ആണ്. പുതുതായി 216 പേരിൽകൂടി രോഗം സ്ഥിരീകരിച്ചു. 3107 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതിൽ 390 പേർ ഗുരുതരാവസ്ഥയിലാണ്. കുവൈത്തിൽ 587 പേരാണ് സുഖംപ്രാപിച്ച് ആശുപത്രിവിട്ടത്. നാല് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണമിതോടെ 465 ആയി. 475 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആകെ രോഗികൾ-68,774. ആകെ രോഗമുക്തി-60,326. ആശുപത്രിയിൽ ചികിത്സയിലുള്ളത് 8000 പേരാണ്. അതിൽ 131 പേരുടെ സ്ഥിതി ഗുരുതരമാണ്. ബഹ്റൈനിൽ 341 പേർകൂടി രോഗമുക്തി നേടി. ആകെ രോഗമുക്തർ ഇതോടെ 39,007 ആയി. മൂന്നു പേർകൂടി മരിച്ചതോടെ ആകെ മരണം 150 ആയി. 299 പേരിൽകൂടി രോഗം സ്ഥിരീകരിച്ചു. 2678 പേരാണ് ചികിത്സയിലുള്ളത്. അതിൽ 48 പേരുടെ നില ഗുരുതരമാണ്. യു.എ.ഇ.യിൽ കോവിഡ് ചട്ടലംഘനത്തിന് പിഴ 3000 ദിർഹം ദുബായ് : യു.എ.ഇ.യിൽ കോവിഡ്-19 ചട്ടലംഘനങ്ങൾ നടത്തിയാൽ കടുത്ത നടപടിയെടുക്കുമെന്ന് അധികൃതർ ഓർമപ്പെടുത്തി. കാറുകളിൽ മൂന്നുപേരിൽകൂടുതൽ യാത്ര ചെയ്താലും ഉപയോഗിച്ച മുഖാവരണം അലക്ഷ്യമായി വലിച്ചെറിഞ്ഞാലും 3000 ദിർഹമാണ് പിഴ. വാഹനങ്ങളിൽ നിന്നും വലിച്ചെറിഞ്ഞാൽ പിഴയ്ക്ക് പുറമെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റുകൾ പതിക്കും. വാഹനങ്ങളിൽ ഒന്നിലേറെ പേരുണ്ടെങ്കിൽ മുഖാവരണം നിർബന്ധമാണ്. കുടുംബാംഗങ്ങളാണെങ്കിൽ മൂന്നിലേറെപ്പേർക്ക് യാത്രയാവാം. വാഹനമോടിക്കുന്നയാൾ മാത്രമാണ് വാഹനത്തിലുള്ളതെങ്കിൽ മുഖാവരണം വേണമെന്നില്ല. പൊതുയിടങ്ങളിൽ ഉൾപ്പെടെ കഠിനവ്യായാമം ചെയ്യുമ്പോൾ മുഖാവരണം നിർബന്ധമില്ല. വ്യായാമത്തിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടാണിത്. എന്നാൽ സാമൂഹിക അകലം ഉറപ്പുവരുത്തണം.
from mathrubhumi.latestnews.rssfeed https://ift.tt/2XvNOLU
via
IFTTT
No comments:
Post a Comment