തിരുവനന്തപുരം: ഉറ്റവരും ഉടയവരും അവസാനമായി ചെയ്യേണ്ട കർമങ്ങൾ നിർവഹിക്കുകയാണ് നഗരസഭയിലെ വനിതകളായ എട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ. മഹാമാരിയാൽ മരിച്ചവർക്ക് അന്ത്യകർമങ്ങൾ ചെയ്യുകയാണ് ഷൈനി, അർച്ചന, സുനിത, വിഷ്ണ, ജിഷ, റാണി, മഞ്ജു, സന്ധ്യ എന്നിവർ.കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കുകയാണ് ഇവർ. പി.പി.ഇ. കിറ്റ് ധരിച്ചാണ് മെഡിക്കൽ കോളേജിലെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നത്. ആംബുലൻസിൽ കയറ്റി സംസ്കരിക്കേണ്ട സ്ഥലത്ത് എത്തിക്കും. തുടർന്ന് മക്കളും ബന്ധുക്കളും ചെയ്യാനുള്ള കർമങ്ങളും ഇവർ ചെയ്ത് സംസ്കരിക്കും. 25 മൃതദേഹങ്ങളാണ് ഇതുവരെ ഇവർ സംസ്കരിച്ചത്.തൈക്കാട് ശാന്തികവാടത്തിലും ബീമാപ്പള്ളിയിലുമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. നഗരസഭാ പ്രധാന ഓഫീസിന്റെ പരിധിയിൽവരുന്ന ജീവനക്കാരിയാണ് ഷൈനി. സുനിതയും അർച്ചനയും പൂന്തുറ സർക്കളിലും ജിഷയും മഞ്ജുവും കരമന സർക്കിളിലും റാണി മെഡിക്കൽ കോളേജ്, വിഷ്ണ തിരുമല, സന്ധ്യ ശാസ്തമംഗലം സർക്കിളിലുമാണ് ഉൾപ്പെടുന്നത്.‘‘നഗരസഭാ ആരോഗ്യകാര്യസമിതി അധ്യക്ഷനും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐ.പി. ബിനു നൽകിയ അത്മവിശ്വാസത്തിലാണ് ജോലിചെയ്യുന്നത്. എല്ലാവരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് മൃതദേഹങ്ങളുടെ ഏറ്റുവാങ്ങലും സംസ്കാരവും നടത്തുന്നത്. -ഷൈനി പറയുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലും മറ്റും കൂടുതൽ നേരം കിടക്കേണ്ട അവസ്ഥ വരാതിരിക്കാനാണ് ഈ വനിതകൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശവസംസ്കാരം കഴിഞ്ഞാൽ പി.പി.ഇ. കിറ്റ് ഊരിമാറ്റും. തുടർന്ന് ശരീരം അണുവിമുക്തമാക്കും.പുണ്യകർമം ചെയ്യുന്നതായാണ് തോന്നുന്നത്. കോവിഡ് ഭീതിമൂലം ആരും ഏറ്റെടുക്കാനില്ലാതിരുന്ന മൃതദേഹങ്ങളാണ് ഏറ്റെടുക്കുന്നത്. തുടക്കത്തിലുണ്ടായിരുന്ന പേടി ഇപ്പോഴില്ല’’ -ജിഷ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/31nx1gE
via
IFTTT
No comments:
Post a Comment