വീടുകളിലെ കോവിഡ് ചികിത്സ: ചെലവ് രോഗി നേരിട്ട് വഹിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 28, 2020

വീടുകളിലെ കോവിഡ് ചികിത്സ: ചെലവ് രോഗി നേരിട്ട് വഹിക്കണം

കൊച്ചി: സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന കോവിഡ് ചികിത്സ വീടുകളിലേക്കെത്തുമ്പോൾ രോഗികൾതന്നെ ചെലവുവഹിക്കേണ്ടിവരും. കോവിഡ് വാർഡിൽ ഒരു രോഗിക്ക് പ്രതിദിനം 25,000 രൂപയോളമാണ് സർക്കാരിനു ചെലവ്. തീവ്രപരിചണ വിഭാഗത്തിലാണെങ്കിൽ ഇത് ഇരട്ടിയാകും. ചികിത്സാകേന്ദ്രങ്ങൾ 70 ശതമാനവും നിറഞ്ഞാൽ ഗുരുതര ലക്ഷണമില്ലാത്തവർക്ക് വീടുകളിൽത്തന്നെ വിശ്രമിക്കാം. ചെലവിന്റെ ഭൂരിഭാഗവും രോഗിതന്നെ വഹിക്കേണ്ടിവരും. മരുന്നുകളും മേൽനോട്ടവും മാത്രമേ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകൂ. ഐ.സി.യു.വിൽ രോഗിക്കുവേണ്ടത് പരിശോധന-രക്ത, സ്രവ സാംപിളുകൾ പരിശോധിക്കാൻ 4000 രൂപ (8-10 തവണ പരിശോധിക്കേണ്ടിവരും). ശരാശരി 32,000 രൂപ. പി.പി.ഇ.-ശരാശരി വില 1000-1200. നാലു മണിക്കൂറേ ഒരു സുരക്ഷാവസ്ത്രം ഉപയോഗിക്കൂ. മരുന്നുകൾ-ലക്ഷണങ്ങൾക്കനുസരിച്ചാണ് മരുന്ന് നൽകുന്നത്. പരിശോധനയ്ക്കു വേണ്ടിവരുന്ന മരുന്നുകളും കഴിക്കേണ്ടതും ചേർത്ത് പതിനായിരം രൂപയ്ക്കടുത്തുവരും. ഭക്ഷണം-ഐസോലേഷൻ വാർഡ്, തീവ്രപരിചരണ വിഭാഗം തുടങ്ങി ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും ആരോഗ്യവകുപ്പിെന്റ ചെലവിലാണ് ഭക്ഷണം നൽകുന്നത്. പ്രതിദിനം 1500 രൂപയോളം വരും ഉപകരണങ്ങൾ - ആശുപത്രികളിൽ ഓരോ രോഗിക്കും വേണ്ടിവരുന്ന മെഡിക്കൽ, സ്റ്റേഷനറി സാമഗ്രികൾ, പി.പി. അപ്പാരറ്റസ്, സ്റ്റെതസ്കോപ്പ്, പൾസ് ഓക്സോ മീറ്റർ തുടങ്ങിയവയയ്ക്ക് എണ്ണായിരം രൂപയോളം വരും. സ്വകാര്യ ആശുപത്രികളിലെ ചെലവ് (സർക്കാർ നിർദേശിച്ചത്) ജനറൽ വാർഡ് -2300 രൂപ, എച്ച്.ഡി.യു.- 3300 രൂപ, ഐ.സി.യു.- 6500 രൂപ, ഐ.സി.യു. വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ 11,500 രൂപ. ഇതിനുപുറമേ പിപി.ഇ. കിറ്റിനുള്ള ചാർജും ഈടാക്കാം. പരിശോധനാ നിരക്ക് ആർ.ടി-പി.സി.ആർ. ഓപ്പൺ -2750 രൂപ, ആന്റിജൻ ടെസ്റ്റ് -625 രൂപ, എക്സ്പേർട്ട് നാറ്റ് -3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വൺ)- 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) -1500 രൂപ തുടങ്ങിയവ സർക്കാർ നിരക്കിൽ വിവിധ കോവിഡ് പരിശോധനകൾ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലെ/സ്വകാര്യ ലാബുകളിൽ ചെയ്യാം. വീടുകളിൽ ചികിത്സയ്ക്കുവേണ്ടത്. പൾസ് ഓക്സിമീറ്റർ, ഡിസ് ഇൻഫെക്ടിങ് ടാബ്ളറ്റുകൾ, സാനിറ്റൈസറുകൾ ഫെയ്സ് ഷീൽഡുകൾ,പി.പി.ഇ. കിറ്റുകൾ, മൂന്ന് ലെയർ മാസ്ക്. വീടുകളിൽ രോഗിയെ പരിചരിക്കാൻ നിൽക്കുന്നയാൾ പി.പി.ഇ. കിറ്റ് ധരിക്കണമെന്ന് നിർബന്ധം പറഞ്ഞിട്ടില്ല. സാഹചര്യമനുസരിച്ച് തീരുമാനിക്കാം. അണുനശീകരണം ചെയ്യാനുള്ള ക്ളീനിങ് കെമിക്കലുകൾ. മാലിന്യം നശിപ്പിക്കാനുള്ള ബയോ പ്ളാസ്റ്റിക് ഉത്പന്നങ്ങൾ. ടെലിഫോൺ വഴി ബന്ധപ്പെടാനുള്ള സൗകര്യം. പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് റിപ്പോർട്ട് ചെയ്യണം 1000-2000 രൂപ വരെ. പ്രത്യേക മുറിയും ശുചിമുറിയും. അവസ്ഥ മോശമായാൽ ആശുപത്രിയിൽ എത്തിക്കാനുള്ള വാഹനസൗകര്യം. Content Highlights: Covid treatment at home: Cost should be borne by the patient


from mathrubhumi.latestnews.rssfeed https://ift.tt/34MoPsf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages