പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായതായി പോലീസ്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് മത്തായിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.
മത്തായിയെ വാഹനത്തിലേക്ക് കയറ്റിയ ശേഷം ഫോണില്‍ നിന്ന് കോള്‍ പോയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. മത്തായി മരിച്ച ശേഷമാണ് മൊബൈല്‍ നഷ്ടമായതെന്നാണ് കണ്ടെത്തല്‍. അതേ സമയം, പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഫോണിെനക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
ഫോണ്‍ നഷ്ടമായതില്‍ വനംവകുപ്പിനെയാണ് പോലീസ് സംശയിക്കുന്നത്. ഇതിനിടയില്‍ മൊഴി നല്‍കാന്‍ എത്തിയ അരുണ്‍ എന്ന യുവാവിന്റെ വരവിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. മത്തായിക്കൊപ്പം കസ്റ്റഡിയിലെടുത്തെന്നു പറയുന്ന രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.
from mangalam.com https://ift.tt/2XzmKvl
via IFTTT
No comments:
Post a Comment