ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിന്‍ ഈ വര്‍ഷം പുറത്തിറങ്ങില്ല. മരുന്നുകള്‍ ശരിയായ രീതിയില്‍ സമയമെടുത്ത് കൃത്യമായ രീതിയില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ശേഷമേ ആളുകളിലേക്ക് എത്തിക്കുവെന്നാണ് രണ്ട് കമ്പനികളും അറിയിച്ചിരിക്കുന്നത്. റഷ്യയുടേതുപോലെ ധൃതിപിടിച്ചുള്ള നീക്കത്തിന് തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കും സൈഡസ് കാഡിലയും അറിയിച്ചു.
സമയത്തെക്കാള്‍ പ്രധാനം ഗുണനിലവാരവും സുരക്ഷിതത്വവുമാണെന്ന് ഭാരത് ബയോടെക്ക് പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ ഭാഗമാവുകയുള്ളൂ. ഇരു കമ്പനികള്‍ക്കും വാക്‌സിന്‍ ഗവേഷണ നടപടികള്‍ വേഗത്തിലാക്കാന്‍ നേരത്തെ സര്‍ക്കാരില്‍ നിന്നടക്കം സമ്മര്‍ദമുണ്ടായിരുന്നു.
ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന്‍ സെപ്റ്റംബറിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്കു കടക്കുക. 2 വാക്‌സിനുകളുടെയും ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ ശുഭകരമാണ്. നടത്തിയ പരീക്ഷണത്തില്‍ സാധ്യതാ വാക്‌സിന്‍ സുരക്ഷിതമെന്നു തെളിഞ്ഞു
രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാകും മരുന്നുകള്‍ വിപണിയില്‍ എത്തിക്കുക.
from mangalam.com https://ift.tt/2Y9WA2I
via IFTTT
No comments:
Post a Comment