റംബൂട്ടാൻ ശ്വാസനാളിയിൽ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

റംബൂട്ടാൻ ശ്വാസനാളിയിൽ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം

ആലുവ: റംബൂട്ടാൻ പഴം ശ്വാസനാളിയിൽ കുടുങ്ങി 15 മിനിറ്റോളം ശ്വാസം നിലച്ച കുഞ്ഞിന് വൈദ്യ സംഘം രക്ഷകരായി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു വരുന്നു. ആലുവ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞ് 28-ാം തീയതിയാണ് വീട്ടിൽ അബദ്ധത്തിൽ പഴം വിഴുങ്ങി ബോധരഹിതനായത്. ശ്വാസം ലഭിക്കാതെ അനക്കം നിലച്ച കുഞ്ഞിനെ ഉടൻതന്നെ ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ച അവസ്ഥയിൽ എത്തിയ കുഞ്ഞിൻറെ ഹൃദയമിടിപ്പ് വീണ്ടെടുക്കുകയായിരുന്നു ആദ്യ യത്നം. പിന്നീട് ശ്വസന നാളത്തിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുക്കുന്നതിൽ ഡോക്ടർമാർ വിജയിച്ചു. ശ്വാസകോശം സാധാരണ നിലയിൽ ആകാനും മസ്തിഷ്കത്തിന് സംഭവിച്ചേക്കാവുന്ന തകരാറുകൾ ഒഴിവാക്കാനുമായിരുന്നു പിന്നീടുള്ള ശ്രമം. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവൻ നിലനിർത്തിയത്. ഘട്ടം ഘട്ടമായി വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടു വന്നു. ദിവസങ്ങൾ നീണ്ട ആരോഗ്യ പ്രവർത്തകരുടെ കഠിനപ്രയത്നത്തിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായി. ഡോക്ടർമാരായ ബിപിൻ ജോസ്, ദീപ്തി, രശ്മി, ഉമ്മ, ജോൺ, ജെന്നിഫർ, ദർശൻ ജയറാംദാസ്, വിഷ്ണുനാരായണൻ, ഹോർമിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. Content Highlights:Rambutan trapped in trachea; six-month-old babys life saved


from mathrubhumi.latestnews.rssfeed https://ift.tt/3fuBcee
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages