തലവരിപ്പണം തിരിച്ചു നല്‍കിയാല്‍ അഴിമതി ഇല്ലാതാകില്ല ; കാരക്കോണം മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം; എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 17, 2020

തലവരിപ്പണം തിരിച്ചു നല്‍കിയാല്‍ അഴിമതി ഇല്ലാതാകില്ല ; കാരക്കോണം മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം; എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല?

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി. എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നു കോടതി ആരാഞ്ഞു. സി.എസ്.ഐ. സഭാ അധ്യക്ഷന്‍ ബിഷപ് ധര്‍മരാജ് റസാലം അടക്കമുള്ളവരുടെ അറസ്റ്റ് വൈകുന്നതിനെതിരേയാണ് കോടതിയുടെ വിമര്‍ശനം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് അനേ്വഷണസംഘത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

തലവരി പണം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കിയതു കൊണ്ട് അഴിമതി ഇല്ലാതാകുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. സി.എസ്.ഐ. സഭയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളജാണ് കാരക്കോണം. എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കല്‍ കോളജ് അധികൃതര്‍ നാല് പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. സീറ്റ് പെയ്‌മെന്റ് വിവാദത്തില്‍ പുലിവാല്‍ പിടിച്ച മുന്‍ സി.പി.ഐ. സ്ഥാനാര്‍ഥി ഡോ. ബെനറ്റ് ഏബ്രഹാമാണ് കേസിലെ മുഖ്യപ്രതി.

വിവാദമുണ്ടായ കാലത്ത് കോളജിന്റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കല്‍ കോളജ് കണ്‍ട്രോളര്‍ ഡോ.പി തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി മധുസൂദനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ സി.എസ്.ഐ. ബിഷപ്പ് ധര്‍മ്മരാജ് റസാലം അടക്കമുള്ളവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ ശിപാര്‍ശ നല്‍കിയിരുന്നതാണ്.

സി.എസ്.ഐ. സഭയില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ സീറ്റ് ഇടപാടാണിത്. 24 പേരാണ് കാരക്കോണം മെഡിക്കല്‍ കോളേജിനെതിരേ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷനെ നേരത്തെ സമീപിച്ചത്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ കൈപ്പറ്റിയെന്നാണ് പരാതി. ബിഷപ്പ് അടക്കം ഉള്ളവരുടെ ഉറപ്പിന്മേലാണ് പണം നല്‍കിയതെന്നായിരുന്നു പരാതി. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം.

2016 മുതല്‍ മുന്‍കൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും തെളിവെടുപ്പില്‍ നേരത്തെ ബിഷപ്പ് അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ക്ക് 12 തവണകളായി തുക മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ കര്‍ശനമായി ഇടപെട്ടതും, നടപടി ശിപാര്‍ശ ചെയ്തതും.

അഴിമതിയില്‍ പങ്കാളിയായ ഡോ.ബെനറ്റ് എബ്രഹാമിനെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരേയും സി.എസ്.ഐ. സഭയില്‍ വന്‍ കലഹമുണ്ടായിരുന്നതാണ്. കോഴപ്പണം സൂക്ഷിച്ച അക്കൗണ്ട് ബിഷപ്പിന്റെ പക്ഷം മോഷ്ടിച്ചുവെന്നടക്കം ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/31ZDo8V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages