ന്യൂഡൽഹി: ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ദരിദ്രരുടെ കൈയിൽ അടിയന്തരമായി പണമെത്തിക്കുകയുമാണ് കോവിഡ് കാലത്ത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരമായി ചെയ്യേണ്ടതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയുമായിച്ചേർന്ന് തിങ്കളാഴ്ച ‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായപ്രകടനം.സൈനികവും ആരോഗ്യപരവും സാമ്പത്തികവുമായ വെല്ലുവിളികൾ ഒരേസമയം രാജ്യം നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ചുരുങ്ങിയനിലയിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പോകും. അത് ദരിദ്രരിൽ കടുത്ത ആഘാതമുണ്ടാക്കും. ഒട്ടേറെ സംരംഭങ്ങൾ പൂട്ടിപ്പോകും; തൊഴിലില്ലായ്മ കൂട്ടും; കുട്ടികൾക്ക് ആഹാരവും വിദ്യാഭ്യാസവും നൽകാൻ ജനങ്ങൾക്കു കഴിയാതാവും. ‘സംവിധാനംചെയ്ത് അവതരിപ്പിക്കുന്ന പരിപാടികളിലൂടെയും മിഥ്യാബോധമുണ്ടാക്കുന്ന തലക്കെട്ടുകളിലൂടെയും’ ഈ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള സർക്കാരിന്റെ ശ്രമംകൊണ്ട് ഇവ അപ്രത്യക്ഷമാകില്ല” -അദ്ദേഹം മുന്നറിയിപ്പ് നൽകി.മൻമോഹൻ പറയുന്നത് * ഒരുപക്ഷേ, കോവിഡ് കാലത്ത് ജനങ്ങൾക്ക് നേരിട്ട് കാര്യമായ സാമ്പത്തികസഹായം നൽകാത്ത ഏക വൻ ജനാധിപത്യരാജ്യമാണ് ഇന്ത്യ.* വലിയ തുക സഹായമായി നൽകിയാൽ ആവശ്യം വരുമ്പോൾ ജനങ്ങൾ തൊഴിലിലേക്കു തിരിച്ചുവരില്ലെന്നും തൊഴിലാളികളില്ലാതെ വ്യവസായമേഖല കഷ്ടപ്പെടുമെന്നുമുള്ള തെറ്റിദ്ധാരണയുണ്ടെന്നാണ് തോന്നുന്നത്. ഇത്തരം ഭയങ്ങൾ പഴഞ്ചനും അടിസ്ഥാനമില്ലാത്തതുമാണ്. * ജനങ്ങൾക്കുള്ള അമിത ഉത്കണ്ഠ സമൂഹത്തിന്റെ പ്രവർത്തനത്തെ താളംതെറ്റിക്കും. അത് ജനങ്ങളുടെ ജീവനോപാധിയെയും അതുവഴി സാമ്പദ്‌വ്യവസ്ഥയെയും ബാധിക്കും.* ഇതുവരെ നേടിയ പുരോഗതിയിൽനിന്ന് വളരെ വർഷങ്ങൾ പിന്നിലേക്കുള്ള പോക്കെന്നാണ് ഇതിന്റെ അർഥം. നമ്മുടെ സമൂഹത്തിലെ ദുർബലവിഭാഗങ്ങളിലെ ഭൂരിപക്ഷവും ദാരിദ്ര്യത്തിലേക്കു തിരിച്ചുപോയേക്കും. * വായ്പ കൊടുക്കാൻ ബാങ്കുകൾക്ക് ആത്മവിശ്വാസമില്ലാത്തതിനാൽ മഹാമാരി നേരിടാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികൾ വലിയ പരിധിവരെ പരാജയപ്പെട്ടു.* സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങൾ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. പുതിയ നികുതിവരുമാന സാധ്യതകൾ കണ്ടെത്തുകയെന്നത് ഹ്രസ്വകാലപദ്ധതിയെന്നനിലയിൽ പ്രായോഗികമല്ല.* അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും പോലുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളിൽനിന്ന് കേന്ദ്രം വായ്പയെടുക്കണം. * അടച്ചിടലും ഭയംമൂലം ജനങ്ങളുടെയും സംരംഭങ്ങളുടെയും പെരുമാറ്റത്തിലുണ്ടായ മാറ്റവും കാരണമാണ് സാമ്പത്തികപ്രക്രിയ മന്ദഗതിയിലാകുന്നത്. * ജനങ്ങളിലും സംരംഭകരിലും ബാങ്കുകളിലും ബഹുരാഷ്ട്രസ്ഥാപനങ്ങളിലും റേറ്റിങ് ഏജൻസികളിലും ഇന്ത്യയെക്കുറിച്ച് വിശ്വാസം വളർത്തുക എന്നതിലാണ് സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന്റെ അടിത്തറ.* വായ്പനൽകാൻ ബാങ്കുകൾക്കും ചെലവാക്കാൻ ജനങ്ങൾക്കും ആത്മവിശ്വാസമുണ്ടായാൽ സ്വകാര്യമേഖല താനേ വീണ്ടും തുറക്കും. നിക്ഷേപമെത്തും. * മൂലധനവും ഉപഭോക്താക്കളും വരുമെന്ന് സ്ഥാപനങ്ങൾക്കു വിശ്വാസമുണ്ടായാൽ ഉത്പാദനവും നിക്ഷേപവും ജീവൻവെക്കാൻ മറ്റൊന്നുംവേണ്ട.
from mathrubhumi.latestnews.rssfeed https://ift.tt/3fpX1M5
via
IFTTT
No comments:
Post a Comment