തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന കൗശികന്‍ സമിതിയില്‍ അഴിച്ചുപണി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലയളവില്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അണ്ടര്‍ സെക്രട്ടറി എ.പി. രാജീവന്‍, സെക്ഷന്‍ 5 ലെ ഹരി പി.നായര്‍ എന്നിവരെ സമിതിയിലുള്‍പ്പെടുത്തി. ഹരി പി. നായരുടെ സീറ്റിനു മുകളിലുണ്ടായിരുന്ന ഫാനാണു കത്തി നശിച്ചത്. ഈ ഫാന്‍ ഒരു മാസമായി ഓഫ് ചെയ്തിരുന്നില്ലെന്നും അനേ്വഷണ സംഘത്തിനു തെളിവു ലഭിച്ചതായി സൂചനയുണ്ട്.
തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ മിനി ഫയര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫയര്‍ ആന്‍ഡ് സര്‍വീസസ് വിഭാഗത്തിന്റെ ഡിവിഷന്‍ ഓഫീസ് സെക്രട്ടേറിയറ്റിനു സമീപത്തുണ്ടെങ്കിലും അതുപോരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇപ്പോള്‍ ഒരു ഫയര്‍ ടെന്‍ഡറും 5 ജീവനക്കാരും സെക്രട്ടേറിയറ്റ് വളപ്പിലുണ്ടെങ്കിലും വാഹനം ഇടാനുള്ള സൗകര്യമില്ല. ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും.
തീപിടിത്തമുണ്ടായിടത്ത് പോലീസ് ഇന്നലെയും വിശദമായ പരിശോധന നടത്തി. ഭാഗികമായി കത്തിയ ഫയലുകളുടെ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ നല്‍കിയ പരാതിയില്‍ എത്ര ഫയലുകള്‍ നശിച്ചെന്ന് വ്യക്തമാക്കിയിരുന്നില്ല. ആ സാഹചര്യത്തിലാണ് ഫയലുകളുടെ കണക്കെടുപ്പു നടത്തുന്നത്. പരിശോധനയുടെ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ട്.
ഭാഗികമായി കത്തി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുഭരണ വിഭാഗത്തില്‍ താത്കാലികമായി എട്ട് സിസി ടിവി ക്യാമറകളും സ്ഥാപിച്ചു. പൊതുഭരണ വകുപ്പില്‍നിന്നു പോലീസ് രണ്ടുദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തമുണ്ടായ ബ്ലോക്കില്‍ സംശയകരമായ സാഹചര്യത്തില്‍ ആരെങ്കിലും എത്തിയിരുന്നോയെന്നു പരിശോധിക്കാനാണിത്. പ്രോട്ടോക്കോള്‍ വിഭാഗം ജീവനക്കാരെ ചോദ്യംചെയ്യും.
ഓഫീസിനുള്ളില്‍ നിലവില്‍ സിസിടിവി ക്യാമറകള്‍ ഇല്ല. പുറത്താണ് ക്യാമറകള്‍. തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സെക്രട്ടേറിയറ്റിലെത്തിയതില്‍ മന്ത്രിമാരടക്കം ദുരൂഹത ആരോപിക്കുന്നുണ്ട്.
from mangalam.com https://ift.tt/3hCt3pU
via IFTTT
No comments:
Post a Comment