ശബ്ദമലിനീകരണത്തിന് പിഴ ഒരുലക്ഷം രൂപവരെ, പുതിയ തീരുമാനത്തിന് ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 13, 2020

ശബ്ദമലിനീകരണത്തിന് പിഴ ഒരുലക്ഷം രൂപവരെ, പുതിയ തീരുമാനത്തിന് ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം

ന്യൂഡൽഹി: ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരുലക്ഷം രൂപ പിഴയീടാക്കാനുള്ള നിർദ്ദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി നൽകി. ഡൽഹിയിലെശബ്ദ മലിനീകരണ വിഷയത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ജൂൺ 12ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഹരിത ട്രിബ്യൂണലിന് സമർപ്പിച്ചറിപ്പോർട്ടിലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ഉച്ചഭാഷിണികളുടെയും പൊതു അറിയിപ്പ് സംവിധാനങ്ങളുടെയും ദുരുപയോഗം, 1000 കിലോവോൾട്ട് ആംപിയർ മുതലുള്ള ഡീസൽ ജനറേറ്ററുകളിൽ നിന്നുള്ള ശബ്ദ മലിനീകരണം തുടങ്ങിയവയ്ക്കാണ് ഒരുലക്ഷം രൂപ പിഴയീടാക്കുക. ഇത്തരം സംഭവങ്ങളിൽ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ നിർമാണ മേഖലയിലും ശബ്ദം പുറത്തുവരുന്നതിന് നിയന്ത്രണങ്ങളുണ്ട്. നിർദ്ദേശിച്ചതിലും കൂടുതൽ ശബ്ദമാണ് പുറത്ത് അനുഭവപ്പെടുന്നതെങ്കിൽ 50,000 രൂപ പിഴയാടാക്കുകയും അമിത ശബ്ദത്തിന് കാരണമായ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ജനവാസ കേന്ദ്രങ്ങളിൽ പകൽ 55 ഡെസിബെൽ വരെ ശബ്ദമാകാം. രാത്രി അത് 45 ഡെസിബലായിരിക്കണം. വ്യവസായ മേഖലകളിൽ പകൽ സമയത്ത് 75 ഡെസിബലും രാത്രി 70 ഡെസിബലും ശബ്ദമാകാം. ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയ ശബ്ദ നിയന്ത്രിത മേഖലകളിൽ പകൽ 50 ഡെസിബലും രാത്രി 40 ഡെസിബലും വരെ ശബ്ദമാകാം, മാത്രമല്ല അനുവദിക്കപ്പെട്ടതിനേക്കാൾ ശബ്ദമുണ്ടാക്കുന്ന വെടിക്കെട്ട് നടത്തുന്നതിനും വലിയ പിഴ ഈടാക്കും. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ പടക്കങ്ങൾ പൊട്ടിക്കുന്ന വ്യക്തിയിൽ നിന്ന് 1000 രൂപ പിഴയീടാക്കാം. സൈലൻസ് സോണിൽ ആണ് പടക്കങ്ങൾ പൊട്ടിക്കുന്നതെങ്കിൽ പിഴ 3000 ആകും. ജനവാസകേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾക്ക് ഇതേകാര്യത്തിന് പിഴ 10,000 ആകും. സൈലൻസ് സോണിലാണ് റാലി നടത്തുകയും വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യുന്നതെങ്കിൽ അതിന് 20,000 രൂപ പിഴയീടാക്കും. ഒരേ സ്ഥലത്ത് തുടർച്ചയായി നിയമലംഘനം നടത്തുന്നുവെങ്കിൽ പിഴ 10,000 ആകും. രണ്ടിൽ കൂടുതൽ തവണ ഒരേ തെറ്റ് ആവർത്തിച്ചാൽ ഒരുലക്ഷം രൂപ പിഴയീടാക്കുകയും ആ സ്ഥലം പിടിച്ചെടുക്കുകയും ചെയ്യും. ഡൽഹിയിലെ ശബ്ദ മലിനീകരണ വിഷയത്തിലാണ് പുതിയ നിർദ്ദേശങ്ങൾ വന്നതെങ്കിലും ഇവ ഇന്ത്യ മുഴുവൻ നടപ്പിലാക്കുമെന്ന് കരുതുന്നുവെന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞു. ഇതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തേക്കാമെന്നും ട്രിബ്യൂണൽ കൂട്ടിച്ചേർത്തു. Content Highlights:NGT approves penalties of up to Rs 1 lakh for causing noise pollution


from mathrubhumi.latestnews.rssfeed https://ift.tt/2FoPnVZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages