മധ്യപ്രദേശില്‍ ഇനി തൊഴില്‍നിയമനം എന്‍ആര്‍എ നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

മധ്യപ്രദേശില്‍ ഇനി തൊഴില്‍നിയമനം എന്‍ആര്‍എ നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍

ഭോപ്പാൽ: സംസ്ഥാനത്തെ സർക്കാർ ജോലികളിലേക്കുള്ള നിയമനം ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കാനുള്ള നിർദേശം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഒഴിവുകളിലേക്കുള്ള നിയമനം ഏജൻസി നടത്തുന്ന പൊതുപരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ശിവ്രാജ്സിങ് ചൗഹാൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് വിപ്ലവകരമായ തീരുമാനമെടുത്തതെന്ന് ചൗഹാൻ വ്യക്തമാക്കി. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രത്യേക പരീക്ഷകൾ അഭിമുഖീകരിക്കുകയും പ്രത്യേകഫീസ് നൽകുകയും ചെയ്യേണ്ട നിലവിലെ സാഹചര്യം ഇതോടെ അവസാനിക്കുകയും ഗസറ്റഡ് പോസ്റ്റുകൾ ഒഴികെയുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന് പരിഗണിക്കാൻ ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന പൊതുപരീക്ഷ എഴുതുകയും ചെയ്താൽ മതിയാകും. നിർണായക തീരുമാനം കൈക്കൊള്ളുന്ന ആദ്യത്തെ സംസ്ഥാനമാണ് മധ്യപ്രദേശെന്നുംചൗഹാൻ ട്വീറ്റ് ചെയ്തു. സ്വന്തം നാട്ടിലെ മക്കൾക്കായി മധ്യപ്രദേശ് കൈക്കൊണ്ട തീരുമാനം മറ്റു സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്നതാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. अपने युवा बेटे-बेटियों के कल्याण के लिए हमने एक और अनूठा व क्रांतिकारी निर्णय लिया है। प्रदेश की शासकीय नौकरियों के लिए युवाओं को अलग से कोई परीक्षा देने की आवश्यकता नहीं होगी।#NRA द्वारा आयोजित परीक्षा में प्राप्त अंकों के आधार पर ही इन्हें प्रदेश की शासकीय नौकरियां मिलेंगी। — Shivraj Singh Chouhan (@ChouhanShivraj) August 20, 2020 പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തൊഴിലവസരങ്ങൾ മധ്യപ്രദേശിലുള്ളവർക്കായി നിജപ്പെടുത്തുമെന്ന് ചൊവ്വാഴ്ച ചൗഹാൻ പ്രഖ്യാപിച്ചിരുന്നു. തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ യുവജനങ്ങളെ കുറിച്ച് ഉത്കണ്ഠയുണ്ടാവേണ്ടത് സർക്കാരിന്റെ കടമയാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം ചൗഹാൻ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സംസ്ഥാനത്തുള്ളവർക്കു മാത്രമായി തൊഴിലവസരങ്ങൾ നിജപ്പെടുത്തുന്നതിനെതിരെ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. Content Highlights: Madhya Pradesh becomes first state to announce government jobs on basis of NRA exam marks


from mathrubhumi.latestnews.rssfeed https://ift.tt/2YfVpPh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages