ബിലാസ്പുർ: ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിൽ വിതുമ്പിയ പെൺകുട്ടിക്ക് സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. വെള്ളം ഇറങ്ങിക്കഴിഞ്ഞ് വീട്ടിലെത്തി നോക്കുമ്പോൾ അവശേഷിക്കുന്നത് നനഞ്ഞു കുതിർന്ന പുസ്തകങ്ങളാണ്. ഇതുകണ്ട് സങ്കടം സഹിക്കാനാകാതെ കരഞ്ഞുപോയ അഞ്ജലി എന്ന പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഒരു മാധ്യമപ്രവർത്തകൻ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിരുന്നു. आंसू पोंछ ले बहन... किताबें भी नयीं होंगी.. घर भी नया होगा। https://t.co/crLh48yCLr — sonu sood (@SonuSood) August 19, 2020 കണ്ണുനീർ തുടയ്ക്കൂ സഹോദരി എന്നു പറഞ്ഞുകൊണ്ട് ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനു സൂദ് അഞ്ജലിക്ക് സഹായം വാഗ്ദാനം ചെയ്തതും. വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട വീടിന് പകരം അഞ്ജലിക്ക് പുതിയ വീടും പുതിയ പുസ്തകങ്ങളും വാങ്ങിനൽകുമെന്നും സോനു സൂദ് ഉറപ്പുനൽകി. content highlights:Video of Girl Sobbing After Losing Books and House in Flood Goes Viral, Sonu Sood Responds
from mathrubhumi.latestnews.rssfeed https://ift.tt/3aEJAXG
via
IFTTT
No comments:
Post a Comment