ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന സന്തോഷത്തോടെയാണ് ആതിഫ് മുഹമ്മദ് ഭാര്യ മനാല്‍ അഹമ്മദിനെ(25) നാട്ടിലേക്ക് യാത്രയായത്. ഓഎന്നാല്‍ ഒരിക്കലും മറക്കാനാവാത്ത ദുരന്തമാകും അതെന്ന് ആതിഫ് കരുതിയില്ല. കോഴിക്കോട് സ്വദേശിനിയായ മനാല്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ആതിഫ് മുഹമ്മദിന്റെ അരികിലെത്തിയതായിരുന്നു. ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടി ആ അതീവ ദുഖ വാര്‍ത്ത എത്തി. ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും ഇന്ന് നാട്ടിലേയ്ക്ക് തിരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മനാല്‍ ആതിഫ് ജോലി ചെയ്യുന്ന അബുദാബിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നത്. ഓഗസ്റ്റ് 10ന് മുമ്പ് സന്ദര്‍ശക വിസക്കാര്‍ യുഎഇയില്‍ നിന്നും തിരികെ പോകണമെന്ന് നിയമമുണ്ടായിരുന്നു. അതിനാല്‍ ഇന്നലെ മടക്കയാത്ര നടത്തുകയായിരുന്നു. ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാര്‍ത്തയെത്തി. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീല്‍ പറയുന്നു.
2019 ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനില്‍ ജോലി ലഭിച്ചതിനാല്‍ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാല്‍ ഭര്‍ത്താവിനരികിലെത്തിയത്. ഇതിനിടെ മനാല്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയുമെത്തി. പ്രസവമടുക്കുമ്പോള്‍ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫും തീരുമാനിച്ചിരുന്നത്.
from mangalam.com https://ift.tt/2PEfbz3
via IFTTT
No comments:
Post a Comment