കൊച്ചി: സ്വപ്നയെ ജയിലിൽ രഹസ്യമായി സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം. എൻ.ഐ.എ.യിൽനിന്നു കസ്റ്റംസിന്റെ കസ്റ്റഡിയിലേക്ക് കിട്ടുംമുമ്പായിരുന്നു സന്ദർശനം. ഈ ഉദ്യോഗസ്ഥന്റെ സന്ദർശന ഉദ്ദേശ്യമാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥന്റെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കുന്നുണ്ട്.ബെംഗളൂരുവിൽനിന്ന് പിടിയിലായ സ്വപ്നയെ കോടതിയിൽ ഹാജരാക്കിയശേഷം തൃശ്ശൂർ അമ്പിളിക്കല കോവിഡ് കെയർ സെന്ററിലാണു പാർപ്പിച്ചിരുന്നത്. ഇതിനുശേഷം എൻ.ഐ.എ. കസ്റ്റഡി കഴിഞ്ഞ് രണ്ടു ദിവസം കാക്കനാട് ജില്ലാ ജയിലിലായിരുന്നു. ഇതു കഴിഞ്ഞാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ കിട്ടുന്നത്. ഇതിനിടയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ സന്ദർശനം. സന്ദർശനത്തിന് അവസരമൊരുക്കിയവർക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/30XqUzd
via
IFTTT
No comments:
Post a Comment