ബംഗളുരു: കര്‍ണാടയിലെ കുടകില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നു തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി ആനന്ദതീര്‍ത്ഥ(നാരായണാചാര്‍) അടക്കം അഞ്ചു പേരെ കാണാതായി. അദ്ദേഹത്തിന്റെ ഭാര്യ, സഹോദരന്‍, രണ്ട് സഹപൂജാരിമാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സ്വാമിയും കുടുംബവും താമസിച്ചിരുന്ന പുരാതനമായ വീട് അപ്രത്യക്ഷമായി.
തലക്കാവേരി ബ്രഹ്മഗിരി ഹില്‍സില്‍ ഇന്നലെ രാവിലെയാണു സംഭവം. രാവിലെ സ്വാമി ആനന്ദതീര്‍ത്ഥ ക്ഷേത്രത്തിലെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണു ദുരന്തം പുറംലോകമറിഞ്ഞത്. അദ്ദേഹത്തിന്റേതടക്കം രണ്ട് വീടുകളാണു പൂര്‍ണമായും മണ്ണിനടിയിലായത്. കഴിഞ്ഞ വര്‍ഷവും മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
മാറിത്താമസിക്കണമെന്ന് സ്വാമിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വീടുമായുള്ള ആത്മബന്ധം കാരണം അദ്ദേഹം വിസമ്മതിക്കുകയായിരുന്നെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. തലക്കാവേരിയിലെയും ഭാഗമണ്ഡലയിലെയും പുരാതനക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയും മുഖ്യ നടത്തിപ്പുകാരനുമാണു സ്വാമി ആനന്ദതീര്‍ത്ഥ. ബോംബെയില്‍ അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് സന്ന്യാസം സ്വീകരിച്ചു.
പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അറുനൂറ് വര്‍ഷത്തിലേറെയായി തലക്കാവേരി ക്ഷേത്രത്തിന്റെ അര്‍ച്ചകരാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തിന്റെ കുടുംബവീട് ക്ഷേത്രപാര്‍ശ്വത്തിലെ ഒരു മലഞ്ചെരിവിലായിരുന്നു.
കാവേരിയുടെ ഉത്ഭവസ്ഥാനത്തിന് തെല്ല് താഴെയുള്ള ഒരിടുക്കില്‍.കാവേരിയുടെ ഉത്ഭവസ്ഥാനം എന്ന സങ്കല്‍പ്പത്തില്‍ ഭക്തര്‍ പൂജിക്കുന്ന കാവേരി ഗുണ്ടികെ എന്ന ജലശേഖരമല്ല, ക്ഷേത്രത്തിനുപിന്നിലെ മറ്റൊരുറവയാണ് കാവേരിയുടെ യഥാര്‍ത്ഥ ഉത്ഭവസ്ഥാനമെന്നു ലേ
from mangalam.com https://ift.tt/2C6kswd
via IFTTT
No comments:
Post a Comment