പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി; 25 പേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 1, 2020

പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി; 25 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഢ്: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തിൽ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരേയും ആറ് പോലീസുകാരേയും മുഖ്യമന്ത്രി അമരീന്ദർ സിങ് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷംവീതം ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. അമൃത്സർ, ബട്ടാല, തൻ താരൻ എന്നീ ജില്ലകളിൽ ബുധനാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. തൻ താരൻ ജില്ലയിൽ 63 പേരാണ് മരിച്ചത്. 12 പേർ അമൃത്സറിലും ബറ്റാലയിലെ ഗുരുദാസ്പൂരിൽ 11 പേരുമാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് നേരത്തെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനേ തുടർന്നാണ് ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ രണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും നാല് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉൾപ്പെടുന്നു. അമൃത്സർ, ഗുരുദാസ്പുർ, തർ തരാൻ എന്നീ ജില്ലകളിൽ നൂറിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ പഞ്ചാബ് പോലീസ് 17 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. Content Highlights: Death Toll in Punjab Hooch Tragedy Rises to 62, 2 More Arrested in Amritsar for Selling Spurious Liquor


from mathrubhumi.latestnews.rssfeed https://ift.tt/2DqVRCC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages