അണ്‍ലോക്ക് 4.0 നാലാംഘട്ടം: കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് ലോക്ക്ഡൗണില്ല ; സെപ്തംബര്‍ 7 മുതല്‍ മെട്രോ ഓടിത്തുടങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 29, 2020

അണ്‍ലോക്ക് 4.0 നാലാംഘട്ടം: കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് ലോക്ക്ഡൗണില്ല ; സെപ്തംബര്‍ 7 മുതല്‍ മെട്രോ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഏഴുമുതല്‍ മെട്രോ തുറക്കാം, സ്‌കൂളുകള്‍ 30 വരെ അടഞ്ഞുകിടക്കും, കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ക് ഡൗണില്ല, 100 പേരെ വച്ച് പൊതുപരിപാടികള്‍ നടത്താം- കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് 4.0(നാലാംഘട്ടം) മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ. സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വരും. 30 വരെ ബാധകമായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.

പഠനം

* വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ തുറക്കില്ല. ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 50 ശതമാനം അധ്യാപക-അനധ്യാപക ജീവനക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജരാകണം. സെപ്റ്റംബര്‍ 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ഇത് ബാധകം. 9 മുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അധ്യാപകരുടെ സഹായം തേടാന്‍ പുറത്തുപോകാം.
* ദേശീയ െനെപുണ്യ പരിശീലന കേന്ദ്രം, ഐ.ടി.ഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിവ തുറക്കാം. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ പിജി-ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.

പൊതുപരിപാടി

* പരമാവധി 100 പേര്‍ വരെയുള്ള സാമൂഹിക, രാഷ്ട്രീയ, മത, അക്കാദമിക, കായിക പൊതുപരിപാടികള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ അനുമതി. പങ്കെടുക്കുന്നവര്‍ക്ക് തെര്‍മല്‍ പരിശോധന നിര്‍ബന്ധം. മാസ്‌ക്, സാമൂഹിക അകലം, ഹാന്‍ഡ് വാഷും സാനിെറ്റെസര്‍ നിര്‍ബന്ധം.
* സിനിമാ ഹാളുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ തുറക്കില്ല. ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ അനുവദിക്കും.

മെട്രോ

* കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഏഴുമുതല്‍ സ്ഥിതിഗതികള്‍ പഠിച്ച് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഡല്‍ഹി മെട്രോ വ്യക്തമാക്കിയിട്ടുണ്ട്.

യാത്ര

* അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണം ഇല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം അനുമതികളോ ഇ-പെര്‍മിറ്റോ ആവശ്യമില്ല. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 10 വയസിന് താഴെ പ്രായമുള്ളവര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.



from mangalam.com https://ift.tt/2Dbydud
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages