പൊതുമാപ്പ് നീട്ടി: യുഎഇയില്‍ രാജ്യം വിടാന്‍ 3 മാസത്തെ സാവകാശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 16, 2020

പൊതുമാപ്പ് നീട്ടി: യുഎഇയില്‍ രാജ്യം വിടാന്‍ 3 മാസത്തെ സാവകാശം

ദുബായ്: പൊതുമാപ്പ് കാലാവധിമൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി യു.എ.ഇ. മാർച്ച് 1 ന് മുമ്പ് വിസാ കാലാവധി അവസാനിച്ചവർക്ക് യുഎഇ വിടാൻ നവംബർ 17 വരെ സമയം അനുവദിച്ചു യു.എ.ഇ. മെയ് 8 ന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഇന്ന് അവസാനിക്കാനിരിക്കേയാണ് വിസാ നിയമ ലംഘകർക്ക് പിഴകൂടാതെ രാജ്യം വിടാൻ 3 മാസത്തേയ്ക്ക് കൂടി സമയം നൽകിയിരിക്കുന്നത്. മാർച്ച് 1 ന് കാലാവധി അവസാനിച്ച എല്ലാത്തരം വിസകൾക്കും ഉത്തരവ് ബാധകമാണ്. മാർച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്കും, വിസ റദ്ദാക്കിയവർക്കും പൊതുമാപ്പ് ആനുകൂല്യം കിട്ടില്ല. പൊതുമാപ്പിന്റെ ഭാഗമായി രാജ്യംവിടുന്നവർക്ക് പിന്നീട് യു.എ.ഇ.യിലേക്ക് തിരിച്ചു വരുന്നതിന് വിലക്കില്ല. നാട്ടിലേക്ക് മടങ്ങുന്നവർക്കായി പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നുമില്ല. ദുബായ് വിമാനത്താവളം വഴിയാണെങ്കിൽ 48 മണിക്കൂർ മുമ്പ് വിമാനത്താവള ഇമിഗ്രേഷൻ വിഭാഗത്തെ സമീപിക്കണം. ഷാർജ, റാസ്സൽഖൈമ, അബുദാബി രാജ്യാന്തര വിമാനത്താവളം വഴിയാണ് മടങ്ങുന്നതെങ്കിൽ 6 മണിക്കൂർ മുമ്പ് അതാത് വിമാനതാവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറിൽ റിപ്പോട്ട് ചെയ്യണം. സംശയങ്ങളും ചോദ്യങ്ങളും ദൂരീകരിക്കാൻ 800-453 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. Content Highlights:UAE extends amnesty period for three more months


from mathrubhumi.latestnews.rssfeed https://ift.tt/2PUKWUK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages