കൊവിഡ്: രാജ്യത്ത് ഓഗസ്റ്റില്‍ മാത്രം രേഖപ്പെടുത്തിയത് 20 ലക്ഷം കേസുകള്‍; 28,859 മരണവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 31, 2020

കൊവിഡ്: രാജ്യത്ത് ഓഗസ്റ്റില്‍ മാത്രം രേഖപ്പെടുത്തിയത് 20 ലക്ഷം കേസുകള്‍; 28,859 മരണവും

ന്യുഡല്‍ഹി: കൊവിഡ് മഹാമാരിയുടെ വ്യാപനം കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇന്ത്യയില്‍ ഓഗസ്റ്റില്‍ 19,87,705 കൊവിഡ് കേസുകളാണ് ഉണ്ടായത്. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരു മാസത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അമേരിക്കയില്‍ ജൂലായില്‍ 19,04,462 കേസുകള്‍ രേഖപ്പെടുത്തിയതാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഓഗസ്റ്റില്‍ യു.എസില്‍ 15,02,149 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റില്‍ ഇന്ത്യയില്‍ 28,859 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ മാസങ്ങളെ അപേക്ഷിച്ച് 50% വര്‍ധനവാണ് ഉണ്ടായത്. മേയില്‍ 4,267 പേരും ജൂണില്‍ 11,988 പേരും ജൂലായില്‍ 19,122 പേരും ഇന്ത്യയില്‍ മരിച്ചു. മേയില്‍ 1.5 ലക്ഷം പേര്‍ രോഗബാധിതരായപ്പോള്‍, ജൂണില നാലു ലക്ഷവും ജൂലായില്‍ 11 ലക്ഷവുമായിരുന്നു പോസിറ്റീവ് കേസുകള്‍.

അതേസമയം, ഇന്ത്യയെ അപേക്ഷിച്ച് യു.എസിലും ബ്രസീലിലുമാണ് കൂടുതല്‍ ഓഗസ്റ്റില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യു.എസില്‍ ഓഗസ്റ്റില്‍ 31,000 പേര്‍ മരണമടഞ്ഞപ്പോള്‍, ബ്രസീലില്‍ ഇത് 29,565 ആണ്.



from mangalam.com https://ift.tt/32Jlsj9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages