കാമുകിയുടെ അമ്മയുടെ ഫോൺനമ്പർ സാമൂഹിക മാധ്യമങ്ങളിൽ; 17-കാരൻ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 27, 2020

കാമുകിയുടെ അമ്മയുടെ ഫോൺനമ്പർ സാമൂഹിക മാധ്യമങ്ങളിൽ; 17-കാരൻ പിടിയിൽ

ചെന്നൈ: പിണങ്ങിയ കാമുകിയുടെ അമ്മയുടെ ഫോൺ നമ്പർ അശ്ലീലപരാമർശങ്ങളോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 17-കാരൻ പിടിയിൽ. ചെന്നൈ തൗസന്റ് ലൈറ്റ്‌സിലുള്ള വിദ്യാർഥിയെയാണ് സൈബർ സെൽ പിടികൂടിയത്. വിദ്യാർഥിനിയായ കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടർന്നാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ഫോൺനമ്പർ പ്രചരിപ്പിച്ചത്. നഗ്നവീഡിയോകൾക്കും ചിത്രങ്ങൾക്കും ബന്ധപ്പെടുകയെന്ന പേരിലായിരുന്നു ഫോൺനമ്പർ നൽകിയത്. കാമുകിയുടെ പേരിലായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട്. അശ്ലീലസന്ദേശങ്ങളുമായി ഫോൺ വിളികളും സന്ദേശങ്ങളും പതിവായതോടെയാണ് കുമരൻ നഗറിൽ താമസിക്കുന്ന 41-കാരി പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മകളുടെ കാമുകനായ വിദ്യാർഥിയാണ് ഇതിനുപിന്നിലെന്ന് വ്യക്തമായത്.


from mathrubhumi.latestnews.rssfeed https://ift.tt/2QtvzD9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages