കോവിഡ് മുക്തി നേടുന്ന പ്രായംകൂടിയയാള്‍; 110 വയസുകാരി പാത്തുവിന്റെ കരളുറപ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല ; മഹാമാരിക്കെതിരേ കേരളത്തിനു വീണ്ടും അഭിമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 29, 2020

കോവിഡ് മുക്തി നേടുന്ന പ്രായംകൂടിയയാള്‍; 110 വയസുകാരി പാത്തുവിന്റെ കരളുറപ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല ; മഹാമാരിക്കെതിരേ കേരളത്തിനു വീണ്ടും അഭിമാനം

മലപ്പുറം/തിരുവനന്തപുരം: 110 വയസുകാരി പാത്തുവിന്റെ കരളുറപ്പിനു മുന്നില്‍ കോവിഡിനും പിടിച്ചുനില്‍ക്കാനായില്ല. തെല്ലും പരിഭ്രമമില്ലാതെ കോവിഡിനോടു പൊരുതിയ മലപ്പുറം രണ്ടത്താണി വാരിയത്ത് പാത്തു, മഹാമാരിയെ ആട്ടിപ്പുറത്താക്കി ആശുപത്രി വിട്ടു. കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിനു വീണ്ടും അഭിമാനനിമിഷം...

സംസ്ഥാനത്ത് കോവിഡ്മുക്തി നേടുന്ന ഏറ്റവും പ്രായംകൂടിയയാള്‍ എന്ന റെക്കോഡാണ് ഇപ്പോള്‍ പാത്തുവിനു സ്വന്തം. മകളില്‍നിന്നു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിഭ്രമങ്ങളില്ലാതെ തികച്ചും ശാന്തമായാണു പാത്തു ചികിത്സയോടു പ്രതികരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പാത്തു പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവന്നതില്‍ അതിയായ സന്തോഷമെന്ന് കുടുംബാംഗങ്ങളും. മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി പറഞ്ഞു.

14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. പാത്തുവിനെ രക്ഷിക്കാനായത് അഭിമാനനേട്ടമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. െശെലജ പറഞ്ഞു.



from mangalam.com https://ift.tt/2G3Ki5C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages