കാഞ്ഞങ്ങാട്: അഞ്ചുകോടി രൂപ സമ്മാനത്തുകയുള്ള മൺസൂൺ ബമ്പർ ലോട്ടറി ടിക്കറ്റുകൾ വിറ്റത് ആകെ 11 ലക്ഷം മാത്രം. കഴിഞ്ഞവർഷം 18 ലക്ഷം ടിക്കറ്റുകൾ വിൽക്കുകയും 10.15 കോടി ലാഭം കിട്ടുകയുംചെയ്തിരുന്നു. ഈ വർഷത്തെ ലാഭം നാലുകോടി രൂപയിൽ താഴെയായി. 200 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും. ജൂലായ് 30-നാണ് നറുക്കെടുക്കേണ്ടിയിരുന്നത്. എന്നാൽ വിൽപന ഗണ്യമായി കുറഞ്ഞതിനാൽ അഞ്ചുദിവസം നീട്ടി. കഴിഞ്ഞ വർഷം 12 ശതമാനമായിരുന്ന ജി.എസ്.ടി. ഇക്കുറി 28 ശതമാനമായി. ഇതും ലാഭം കുറച്ചു. ബംബർ ടിക്കറ്റുകളിൽ പൊതുവെ വിൽപ്പന കുറവുള്ളത് മൺസൂർ ബംബർ ആണ്. മഴക്കാലമായതിനാൽ ടിക്കറ്റ് വിൽപ്പന വിചാരിച്ചതുപോലെ നടക്കാറില്ല. 36 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുകയും 17.38 കോടി രൂപ സമ്മാനം നൽകുകയും ചെയ്യുമെന്നാണ് ടിക്കറ്റിന്റെ മറുപുറത്തുള്ള അറിയിപ്പ്. ഇത്രയും ടിക്കറ്റുകൾ അച്ചടിക്കാറില്ലെങ്കിലും 25 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിൽപ്പന നടത്തിയ വർഷങ്ങളുമുണ്ടായിരുന്നു. ഇത്തവണ 12 ലക്ഷം ടിക്കറ്റുകൾ മാത്രമേ ആദ്യഘട്ടത്തിൽ അച്ചടിച്ചുള്ളൂ. പിന്നീട് അച്ചടിക്കേണ്ടിവന്നില്ലെന്നു മാത്രമല്ല, ആദ്യം പുറത്തിറിക്കിയതിൽത്തന്നെ ടിക്കറ്റുകൾ ബാക്കിയാകുവുയുംചെയ്തു. ഇതാദ്യമായി അഞ്ച് സീരീസുകൾക്കുപകരം നാല് സീരിസുകൾ മാത്രമെ ബംബർ ടിക്കറ്റിനുണ്ടായിരുന്നുള്ളൂ. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ 2.31 കോടി പ്രതിവാര ലോട്ടറി ടിക്കറ്റുകളാണ് വിൽക്കാൻകഴിയാതെ പോയത്. ഇത്രയും ടിക്കറ്റുകൾ വഴി ലഭിക്കേണ്ടിയിരുന്നത് 72.20 കോടി രൂപയാണ്. ഭീമമായ ഈ നഷ്ടത്തിന് പിന്നാലെയാണ് ലോക്ക്‌ഡൗണിനുശേഷം പുറത്തിറങ്ങിയ മൺസൂർ ബംബർ ലോട്ടറിയുടെ നഷ്ടവും. ഓണം ബംബർ ഇന്ന് മുതൽ; സമ്മാനത്തുക 12 കോടിഇത്തവണത്തെ ഓണം ബംബർ ലോട്ടറി ടിക്കറ്റ് ചൊവ്വാഴ്ച പുറത്തിറക്കും. ഇക്കുറിയും 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ഒരുകോടി രൂപ ആറുപേർക്ക് കിട്ടും. മൂന്നാംസമ്മാനം 10 ലക്ഷം രൂപയും നാലാംസമ്മാനം അഞ്ചുലക്ഷം രൂപയും 12 പേർക്കു വീതവും ലഭിക്കും. സമ്മാനത്തുകയും ടിക്കറ്റ് വിലയും കഴിഞ്ഞവർഷവും ഇങ്ങനെതന്നെയായിരുന്നു. കഴിഞ്ഞവർഷം 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 38 കോടി രൂപ ലാഭംകിട്ടി. ഇത്തവണ ആദ്യഘട്ടത്തിൽ 12 ലക്ഷം ടിക്കറ്റാണ് പുറത്തിറക്കുന്നത്. വിൽപനയ്ക്കനുസരിച്ച് മാത്രം തുടർഘട്ട അച്ചടി മതിയെന്ന തീരുമാനത്തിലാണ് ലോട്ടറി വകുപ്പ്. അടുത്തമാസം 20-നാണ് നറുക്കെടുപ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/2PmFARS
via
IFTTT
No comments:
Post a Comment