തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരേയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് സ്വപ്‌ന, മുഖ്യമന്ത്രിയുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ തന്നെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഔദ്യോഗികമായല്ലാതെ അടുത്തിടപഴകുന്നവരെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പതിവാണ്. അത്തരത്തില്‍ സ്വപ്‌നയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കൈയില്‍ എത്തിയില്ലെങ്കില്‍ പിന്നെ റിപ്പോര്‍ട്ട് എവിടെയെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടിയില്ലെന്ന മട്ടില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശമാണ് പോലീസ് തലപ്പത്തു ചര്‍ച്ചയാകുന്നത്.
എം.ശിവശങ്കര്‍ സ്വപ്നയുടെ ഫ്‌ളാറ്റില്‍ പതിവായി പോകുന്ന വിവരവും ലഭിച്ചിരുന്നുവെന്നാണ് ഇന്റലിജന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വപ്ന സുരേഷ് അധികാര സ്വരത്തില്‍ പോലീസുകാരോട് പെരുമാറുന്ന വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
റേഞ്ചിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക് സമര്‍പ്പിക്കുക. ദിവസവും നടക്കുന്ന കൂടിക്കാഴ്ചയില്‍ ഈ വിവരങ്ങള്‍ എഡിജിപി മുഖ്യമന്ത്രിയെ അറിയിക്കും. ഒപ്പം ഒരു കോപ്പി ഡിജിപിക്കും നല്‍കും. താഴെത്തട്ടില്‍ നിന്ന് തയാറാക്കി വന്ന ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.
from mangalam.com https://ift.tt/3jggmCt
via IFTTT
No comments:
Post a Comment