ന്യൂഡൽഹി: പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് മുൻ ദേശീയ വക്താവ് കൂടിയായ സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മഹാരാഷ്ട പി.സി.സി അധ്യക്ഷൻ ബാലസാഹേബ് തോറാട്ടാണ് നടപടിയെടുത്തത്. Shri Sanjay Jha has been suspended from the Congress Party with immediate effect for anti-party activities and breach of discipline. pic.twitter.com/TaT0gWbCc7 — Maharashtra Congress (@INCMaharashtra) July 14, 2020 മഹാരാഷ്ട്ര കോൺഗ്രസ് ട്വിറ്ററിലൂടെയാണ് നടപടി വിവരം പുറത്തുവിട്ടത്. സച്ചിനെ പിന്തുണച്ച് ട്വീറ്റ് ചെയ്യുകയും പിന്നാലെ എൻ.ഡി.ടി.വിയുടെ ലെഫ്റ്റ് റൈറ്റ് ആന്റ് സെന്റർ എന്ന പരിപാടിയിലും പങ്കെടുത്തിന് പിന്നാലെയാണ് നടപടി വന്നത്. പാർട്ടി നടപടി തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ട ഝാ താൻ എന്ത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്നും ചോദിക്കുന്നു. കുറഞ്ഞ പക്ഷം നടപടിക്ക് മുമ്പ് എന്നോട് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നു ഝാ ട്വീറ്റ് ചെയ്തു. चमन पर जब वक्त पड़ा तो लहू हमने दिया, बहार आई तो कहते हैं तुम्हारा काम नहीं... https://t.co/mMcQnLuCL8 — Arvind Jha (@jalajboy) July 14, 2020 സസ്പെൻഷൻ വന്നതിന് പിന്നാലെ ഝാ തന്റെ ട്വിറ്റർ ബയോ തിരുത്തി. പാർട്ടി നേതൃത്വത്തെ വിമർശിച്ച് ലേഖനമെഴുതിയതിനാണ് കഴിഞ്ഞയിടെ ഝായ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയത്
from mathrubhumi.latestnews.rssfeed https://ift.tt/2OoYsPL
via
IFTTT
No comments:
Post a Comment