തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിചെയ്തിരുന്ന പ്രോട്ടോക്കോൾ ഓഫീസറെ റവന്യൂവകുപ്പ് തിരിച്ചുവിളിച്ചത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ട്. എമിഗ്രേഷൻ ചുമതല ഐ.ബി.യുടെ നിയന്ത്രണത്തിലായശേഷവും പോലീസിൽനിന്നുള്ള സേനാംഗങ്ങൾ വിമാനത്താവളത്തിൽ തുടർന്നിരുന്നു. ഇത്തരത്തിൽ തുടർന്ന ഒരാളായ ജയഘോഷിനെ പിന്നീട് കോൺസുലേറ്റിൽ ഗൺമാനായി നിയമിച്ചത് വിവാദമായിരുന്നു. ഗൺമാന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന പരിശോധനയിലാണ് എൻ.ഐ.എ. ഈ വിവാദത്തിനിടയിലാണ് റവന്യൂവകുപ്പിൽനിന്ന് തഹസിൽദാർ തസ്തികയിലുള്ള ഒരാൾ വിമാനത്താവളത്തിൽ വർഷങ്ങളായി തുടരുന്നുവെന്നകാര്യം പുറത്തുവരുന്നത്. റവന്യൂ വകുപ്പിന്റേതായി വിമാനത്താവളത്തിനുള്ളിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി. ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തുമ്പോൾ അവർക്ക് അകമ്പടിപോകാനും സൗകര്യങ്ങൾ ചെയ്തുകൊടുക്കാനുമാണ് ഉദ്യോഗസ്ഥനെ അവിടെ നിയമിച്ചിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. തുടർന്നാണ് മന്ത്രി ഇടപെട്ട് തിരിച്ചുവിളിക്കാൻ നിർദേശം നൽകിയത്. Content Highlight: protocol officer was recalled after the minister intervention
from mathrubhumi.latestnews.rssfeed https://ift.tt/3jtSPOs
via
IFTTT
No comments:
Post a Comment