ആഗ്രയില്‍ കോവിഡ് കുതിച്ചുയരുന്നു: താജ്മഹല്‍ അടഞ്ഞു തന്നെ, ആഗ്ര ഫോര്‍ട്ടും അക്ബര്‍ ടോംബും ഉള്‍പ്പെടെ തുറക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

ആഗ്രയില്‍ കോവിഡ് കുതിച്ചുയരുന്നു: താജ്മഹല്‍ അടഞ്ഞു തന്നെ, ആഗ്ര ഫോര്‍ട്ടും അക്ബര്‍ ടോംബും ഉള്‍പ്പെടെ തുറക്കില്ല

ആഗ്ര: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ആഗ്രയില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ തുറക്കില്ല. രാജ്യത്തെ സ്മാരകങ്ങള്‍ ജൂലൈ ആറിന് തുറക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ താജ്മഹല്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലായതതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പെത്തിയത്.

ഇതേതുടര്‍ന്ന് താജ്മഹലിനു പുറമെ ആഗ്ര ഫോര്‍ട്ട്, അക്ബര്‍ ടോംബ് ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ അടഞ്ഞു തന്നെ കിടക്കും. എന്നാല്‍ ഇവ സന്ദര്‍ശകര്‍ക്കായി എന്ന് തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ജില്ലയിലെ 71 കണ്ടെയ്ന്‍മെന്റ് സോണുകളിലായി 55 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ വ്യക്തമാക്കി.

താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് താജ് ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. ഈ പ്രദേശം കണ്ടെ്‌യ്ന്‍മെന്റ് സോണാണെന്നും ജില്ലാ ഭരണകൂടം ഞായറാഴ്ച അറിയിച്ചു. രാജ്യത്തെ സ്മാരകങ്ങള്‍ ജൂലൈ ആറിന് തുറക്കുമെന്ന് സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ആണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതോടെ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്ത തെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിത്. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.



from mangalam.com https://ift.tt/2ABGAxU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages