ഇന്ത്യന്‍ മണ്ണിലേക്ക് റഫേല്‍ പറന്നിറങ്ങിയപ്പോള്‍ അഭിമാനമായി വിവേക് വിക്രം...; വീഡിയോ കോള്‍ വഴി അഭിനന്ദനവുമായി വി.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 30, 2020

ഇന്ത്യന്‍ മണ്ണിലേക്ക് റഫേല്‍ പറന്നിറങ്ങിയപ്പോള്‍ അഭിമാനമായി വിവേക് വിക്രം...; വീഡിയോ കോള്‍ വഴി അഭിനന്ദനവുമായി വി.മുരളീധരന്‍

തിരുവനന്തപുരം : റഫേല്‍ യുദ്ധ വിമാനം ഇന്ത്യന്‍ മണ്ണിലേയ്ക്ക് പറന്നിറങ്ങിയപ്പോള്‍ വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാളായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി വിങ് കമാന്‍ഡര്‍ വിവേക് വിക്രമിനെക്കുറിച്ചാണ് ഒരു നാടുമുഴുവന്‍ അഭിമാനം കൊള്ളുന്നത്. ഈഅവസരത്തില്‍ വിവേക് വിക്രമിനെയും കുടുംബത്തെയും കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഇന്ത്യന്‍ മണ്ണിലേക്ക് റഫേല്‍ യുദ്ധ വിമാനം പറന്നിറങ്ങിയപ്പോള്‍ അത് കേരളത്തിനും അഭിമാനമേകിയ നിമിഷമായിരുന്നു. റഫേല്‍ യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാളായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി വിങ് കമാന്‍ഡര്‍ വിവേക് വിക്രമിനെക്കുറിച്ചാണ് ഒരു നാടുമുഴുവന്‍ അഭിമാനം കൊള്ളുന്നത്.

ജില്ലാ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന ആര്‍. വിക്രമന്‍ നായരുടെയും റബര്‍ ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥ കുമാരിയുടെയും മകനാണ് വിങ് കമാന്‍ഡര്‍ വിവേക് വിക്രം. വിവേകിന്റെ മാതാപിതാക്കളെ ഇന്ന് വീഡിയോ കോള്‍ വഴി അഭിനന്ദനമറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനെത്തിയ കരുത്തന്‍ പോര്‍വിമാനം പറത്തുന്നവരിലൊരാള്‍ തങ്ങളുടെ മകനായതിന്റെ സന്തോഷവും അഭിമാനവും ആ മാതാപിതാക്കളുടെ സംസാരത്തിലുടനീളം പ്രതിഫലിച്ചിരുന്നു. അവരുമായുള്ള സംഭാഷണ ശേഷം വ്യക്തിപരമായി എനിക്കും ഏറെ സന്തോഷം തോന്നി.

അത്രയ്ക്ക് ശുഭാപ്തി വിശ്വാസവും ആത്മാര്‍ത്ഥതയുമുള്ള അച്ഛനമ്മമാരുടെ മകനായതില്‍ വിവേകിനും തീര്‍ച്ചയായും അഭിമാനിക്കാം. ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനും , ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ഉഷാ സുരേഷും,വിവേക് വിക്രമിന്റെ വീട്ടിലെത്തി കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു



from mangalam.com https://ift.tt/30cwnSp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages